Short News

7 ദിവസം കൊണ്ടു വെളുപ്പിയ്ക്കും വീട്ടുവൈദ്യം

7 ദിവസം കൊണ്ടു വെളുപ്പിയ്ക്കും വീട്ടുവൈദ്യം

ചര്‍മത്തിന് വെളുപ്പുനിറം മിക്കവാറും പേരുടെ സ്വപ്‌നമാണ്. ഇത് ഒരു പരിധി വരെ പാരമ്പര്യവും ചര്‍മസംരക്ഷണവുമെല്ലാമാണെങ്കിലും.നിറം ലഭിയ്ക്കുന്നതിനു ചെയ്യേണ്ട ചില സ്വാഭാവിക വഴികളുണ്ട്. പോരാതെ ചില അടിസ്ഥാന കാര്യങ്ങളും. അടിസ്ഥാന കാര്യങ്ങളില്‍ താഴെപ്പറയുന്ന ചിലതെല്ലാം വരുന്നു.ഒരാഴ്ച കൊണ്ടു വെളുക്കാന്‍ സഹായിക്കുന്ന ഏഴു വഴികളെക്കുറിച്ചറിയൂ,

പിണറായിയിലെ ദുരൂഹ മരണങ്ങള്‍ക്ക് കാരണം അലൂമിനിയം ഫോസ്ഫൈഡ്

പിണറായിയിലെ ദുരൂഹ മരണങ്ങള്‍ക്ക് കാരണം അലൂമിനിയം ഫോസ്ഫൈഡ്

ഒരു കുടുംബത്തിലെ നാലു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക വസ്തു. കീടനാശിനികളിലും എലിവിഷത്തിലും പ്രയോഗിക്കുന്ന മാരക വസ്തുവാണിത്. മരിച്ച കമലയുടേയും ഭ‍ര്‍ത്താവ് കുഞ്ഞിക്കണ്ണന്‍റേയും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയിച്ചിരുന്നതിന്‍റെ റിപോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. ഇത് തന്നെയാണോ കുട്ടികളുടെ മരണത്തിന് പിന്നിലും എന്ന് അന്വേഷിക്കുന്നുണ്ട്.
പെട്രോള്‍ വില മുകളിലേക്ക് തന്നെ

പെട്രോള്‍ വില മുകളിലേക്ക് തന്നെ

ഇന്ന് സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ വില ഉയര്‍ന്നു. ലിറ്ററിന് 14 പൈസയാണ് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ഒരു ലിറ്ററിന് 78.61 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി വന്‍ വര്‍ധനയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേ സമയം ഡീസല്‍ വിലയും മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് ഡീസല്‍ വില ഇത്രയധികം ഉയരുന്നത്. ഇന്ന് ഡീസലിന് ലിറ്ററിന് 19 പൈസ വര്‍ധിച്ച് 71.52 രൂപയായി
ഇറാന്റെ നാവികശക്തിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരുചുക്കുമറിയില്ലെന്ന് നാവികമേധാവി

ഇറാന്റെ നാവികശക്തിയെക്കുറിച്ച് അമേരിക്കയ്ക്ക് ഒരുചുക്കുമറിയില്ലെന്ന് നാവികമേധാവി

ഇറാന്റെ നാവിക ശേഷിയെ കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് ഒന്നുമറിയില്ലെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അലി ഫദാവി. ഇറാന്‍ നാവിക സേനയെ വിലകുറച്ചുകണ്ട് രാജ്യത്തിനും സൈന്യത്തിനും എതിരേ ആക്രമണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ യു.എസ് ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.