Short News

ഗര്‍ഭനിരോധനഗുളികക്ക് ചില രഹസ്യങ്ങളുണ്ട്‌

ഗര്‍ഭനിരോധനഗുളികക്ക് ചില രഹസ്യങ്ങളുണ്ട്‌

ഗര്‍ഭനിരോധക ഗുളികകള്‍ വ്യാപകമായി ലഭ്യമാകും എന്നതും ദുരുപയോഗത്തിനുള്ള സാധ്യത ഉയര്‍ത്തന്നുണ്ട്‌. ഉപയോഗിക്കാന്‍ എളുപ്പമുള്ളതിനാല്‍ കൂടുതല്‍ പേര്‍ സ്വീകരിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗവും ഇതാണ്‌. ഗര്‍ഭനിരോധക ഗുളിക കഴിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പ്രിയയെ കുറിച്ച് കുറേപേർ തന്നോടും ചോദിച്ചതായി ബാബു ആന്‍റണി

പ്രിയയെ കുറിച്ച് കുറേപേർ തന്നോടും ചോദിച്ചതായി ബാബു ആന്‍റണി

ഒട്ടേറെ പേർ തന്നോട് മെസേജ് വഴിയും മറ്റും പ്രിയ വാര്യരെ കുറിച്ച് ചോദിച്ചു. പ്രിയയുടെ നാട് പൂങ്കുന്നവും എന്‍റെ നാട് പൊൻകുന്നവും ആണ്. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് തനിക്ക് മെസ്സേജുകൾ വരുന്നത്. കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയ പെൺകുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബാബു ആൻറണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തട്ടിപ്പിന്റെ ഉത്തരവാദികളെ ബാങ്ക് വ്യക്തമാക്കണമെന്ന് സിവിസി

തട്ടിപ്പിന്റെ ഉത്തരവാദികളെ ബാങ്ക് വ്യക്തമാക്കണമെന്ന് സിവിസി

തട്ടിപ്പ് തടയാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ ആരൊക്കെ ആയിരുന്നുവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കണമെന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ മറികടന്ന് തട്ടിപ്പ് നടത്താന്‍ കഴിഞ്ഞത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം നൽകണം. പിഎന്‍ബി അധികൃതരോടും ധനകാര്യ മന്ത്രാലയത്തോടുമാണ് റിപ്പോർട്ട് നൽകാൻ പറഞ്ഞിരിക്കുന്നത്.
ഇമ്രാന്‍ ഹാഷ്മിയും ഋഷി കപൂറും ജീത്തു ജോസഫ് സിനിമയില്‍ അഭിനയിക്കും

ഇമ്രാന്‍ ഹാഷ്മിയും ഋഷി കപൂറും ജീത്തു ജോസഫ് സിനിമയില്‍ അഭിനയിക്കും

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് ലഭിച്ച സ്വീകാര്യതയാണ് ജീത്തുവിന് ബോളിവുഡിലേക്ക് ക്ഷണം ലഭിക്കാനിടയാക്കിയത്. ക്രൈം ഹൊറര്‍ ത്രില്ലറായ ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കുമായാണ് ജീത്തു ബോളിവുഡിൽ എത്തുന്നത്. വയാകോം 18, അസ്വര്‍ എന്റര്‍ടൈന്‍മെന്റ് എന്നീ നിര്‍മാണ കമ്പനികൾ ചേർന്നാണ് നിർമാണം നിർവഹിക്കുക.