Short News

ബ്ലാസ്റ്റേഴ്സിൻറെ ഭാഗ്യതാരം തിരിച്ചെത്തുന്നു

ബ്ലാസ്റ്റേഴ്സിൻറെ ഭാഗ്യതാരം തിരിച്ചെത്തുന്നു

ബ്ലാസ്റ്റേഴ്സിൻറെ ഭാഗ്യതാരം എന്നറിയപ്പെടുന്ന ദീപേന്ദ്ര നേഗിയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തുന്നത്. നേഗി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്. തൻറെ പരിക്ക് ഗുരുതരമല്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻറെ ജയത്തിൽ നിർണായക പങ്ക് വഹിച്ചതും നേഗിയായിരുന്നു.
180 സെക്കൻഡിനുള്ളിൽ മൂന്ന് ലക്ഷം ഫോണുകൾ വിറ്റ് ഷവോമി

180 സെക്കൻഡിനുള്ളിൽ മൂന്ന് ലക്ഷം ഫോണുകൾ വിറ്റ് ഷവോമി

ഷവോമിയുടെ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ ഹാൻഡ്സെറ്റാണ് നിമിഷ നേരത്തിനുള്ളിൽ വിറ്റുപോയത്. ഇന്ത്യയിൽ നടന്ന ഷവോമിയുടെ ഏറ്റവും വലിയ ഫ്ലാഷ് സെയിൽ വിൽപ്പനയിലാണിത്. അടുത്ത ഫ്ലാഷ് സെയിൽ ഉടൻ തന്നെ വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഷവോമിയുടെ റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി 4എ ഹാൻഡ്സെറ്റുകൾ വൻ തോതിൽ വിറ്റുപോയിരുന്നു. ഈ ഫോണുകളുടെ അടുത്ത വിൽപ്പന ഇനി ഫെബ്രുവരി 28നാണ്.   
ഇൻറർനെറ്റ് സ്റ്റാർ പദ്ധതിയുടെ പരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

ഇൻറർനെറ്റ് സ്റ്റാർ പദ്ധതിയുടെ പരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

ലോകവ്യാപകമായി ചുരുങ്ങിയ ചെലവില്‍ ഇൻറര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് സ്റ്റാർ നെറ്റ് പദ്ധതി തുടങ്ങുന്നത്. ഇതിൻറെ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്‌പെയിനിൻറെ ഒരു റഡാര്‍ ഇമേജിങ് ഉപഗ്രഹത്തിനൊപ്പമാണ് ഇത് രണ്ടും സ്പേസ് എക്സ് ഭ്രമണ പഥത്തിലെത്തിച്ചത്. സ്‌പേസ് എക്‌സിൻറെ ഈ വര്‍ഷത്തെ നാലാമത്തെ വിക്ഷേപണം ആണ് ഇത്.
തട്ടിപ്പുകാർക്കെതിരെ കർശന നടപടി:  പിഎന്‍ബി തട്ടിപ്പിൽ‍ മൗനം വെടിഞ്ഞ് മോദി,

തട്ടിപ്പുകാർക്കെതിരെ കർശന നടപടി: പിഎന്‍ബി തട്ടിപ്പിൽ‍ മൗനം വെടിഞ്ഞ് മോദി,

നീരവ് മോദി ഉൾപ്പെട്ട 11,300 കോടിയുടെ തട്ടിപ്പ് കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രിയില്‍‍ നിന്നുള്ള ആദ്യത്തെ പരസ്യ പ്രതികരണമാണിത്. തട്ടിപ്പിനെക്കുറിച്ച് മോദി പ്രതികരിക്കാത്തതിനാൽ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നയമാണ് പ്രധാനമന്ത്രിയുടേതെന്ന വിമർശനവുംമ മോദിക്കെതിരെ ഉയർന്നുവന്നിരുന്നു.