Short News

ബ്രാവോയുടെ പാട്ടിന് നൃത്തം വെച്ച് സിവയും ഗ്രാസ്യയും

ബ്രാവോയുടെ പാട്ടിന് നൃത്തം വെച്ച് സിവയും ഗ്രാസ്യയും

ചെന്നൈയുടെ താരം ഡെയ്ന്‍ ബ്രാവോ ഒരു നല്ല എൻറർടെയിനർ കൂടിയാണെന്ന് തെളിയിച്ചതാണ് അദ്ദേഹത്തിൻറെ ചാമ്പ്യന്‍ എന്ന മ്യൂസിക് ആല്‍ബം. ബ്രാവോയുടെ ചാമ്പ്യന്‍ സോംഗ് ഇപ്പോള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. സുരേഷ് റെയ്‌നയുടെ മകള്‍ ഗ്രാസ്യയുടെ ജന്മദിനാഘോഷത്തിന് ബ്രാവോയുടെ പാട്ടിനൊപ്പം ഗ്രാസ്യയും ധോണിയുടെ മകള്‍ സിവയും ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിൻറെ സംരക്ഷണത്തിനായുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിൻറെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു
പൃഥ്വിരാജ്-അഞ്ജലി മേനോന്‍ ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

പൃഥ്വിരാജ്-അഞ്ജലി മേനോന്‍ ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിന് വളരെധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് കെകെ ഷൈലജ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് കെകെ ഷൈലജ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ‌ ഷൈലജ അറിയിച്ചു. ചങ്ങരോത്ത് കടിയങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കാനിടയായ വൈറസ് ബാധ നിപ്പ വൈറസാണെന്ന് പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്ററ്റിയൂട്ടില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഇതിനെതിരെ സര്‍ക്കാര്‍ നടപടി ഊര്ജ്ജിത മാക്കിയത്