Short News

മുൻ ബാഴ്സലോണ താരത്തെ ടീമിലെത്തിച്ച് ഐഎസ്എൽ ചാമ്പ്യന്മാർ

മുൻ ബാഴ്സലോണ താരത്തെ ടീമിലെത്തിച്ച് ഐഎസ്എൽ ചാമ്പ്യന്മാർ

ഇറ്റാലിയൻ താരമായ ആൻഡ്രിയ ഒർലാൻഡിയെ ടീമിലെത്തിച്ച് ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. മുൻ ബാഴ്‌സലോണ താരവും ബാഴ്‌സലോണ ബി ടീം അംഗവുമാണ് ഈ മുപ്പത്തിനാലുകാരൻ. താരം ക്ലബ്ബുമായി ഒരു വർഷത്തേക്ക് കരാർ ഒപ്പിട്ടിട്ടുണ്ട്. അദ്ദേഹം മിഡ്‌ഫീൽഡിൽ കളിമെനയാൻ മിടുക്കനാണെന്ന് ചെന്നൈ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞു. ചെന്നൈയിൻ എഫ് സിയുടെ പത്താം നമ്പർ ജേഴ്‌സിയായിരിക്കും ഒർലാൻഡി അണിയുക.
ബിഷപ്പിൻറെ അറസ്റ്റ് വൈകുന്നതിൽ കന്യാസ്ത്രീ നിയമനടപടിക്കൊരുങ്ങുന്നു

ബിഷപ്പിൻറെ അറസ്റ്റ് വൈകുന്നതിൽ കന്യാസ്ത്രീ നിയമനടപടിക്കൊരുങ്ങുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരനാണ് വ്യക്തമാക്കിയത്. ബിഷപ്പിനെതിരായി പോലീസിനു നല്‍കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്കു കൈമാറുമെന്നും അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയ സമ്മര്‍ദം കൊണ്ടാണെന്നും കന്യാസ്ത്രീയുടെ സഹോദരൻ അറിയിച്ചു
കുട്ടനാട്ടിലേക്കു ഡാമില്‍നിന്നുള്ള വെള്ളം ഇരച്ചെത്തുന്നു.വെള്ളത്തിലായി കുട്ടനാട്

കുട്ടനാട്ടിലേക്കു ഡാമില്‍നിന്നുള്ള വെള്ളം ഇരച്ചെത്തുന്നു.വെള്ളത്തിലായി കുട്ടനാട്

പമ്പാനദിയിലൂടെ വെള്ളം ഇരച്ചെത്തിയതോടെ അപ്പര്‍ കുട്ടനാട് വീണ്ടും വെള്ളത്തിനിടിയിലായി. ഡാമികള്‍ പലതും തുറന്നതാണ് പമ്പാനദിയിലൂടെ വെള്ളം ഇരച്ചെത്താന്‍ കാരണം. പല മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷതയിലേത്തിയതോടെ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. പമ്പാനദിയിലൂടെയുള്ള കലങ്ങി മറിഞ്ഞ വെള്ളത്തിന്റെ കുത്തൊഴുക്കു പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ഇ പി ജയരാജന്‍ കുറ്റവിമുക്തനായതിനെ തുടർന്ന് രാജിവെച്ച ഇപി ജയരാജൻ രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവന്‍ ഓഡിറ്റോറിയത്തിൽ വളരെ ലളിതമായ രീതിയിലാണ് ചടങ്ങ് നടത്തിയത്. ജയരാജന്‍ വീണ്ടും മന്ത്രിയാവുന്നത് അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങ് ഒഴിവാക്കി
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more