Short News

ഇന്ത്യക്ക് മുന്നറിയിപ്പുമായി ഗാംഗുലി

ഇന്ത്യക്ക് മുന്നറിയിപ്പുമായി ഗാംഗുലി

പരിക്കിൽ നിന്ന് മോചിതനായി എത്തിയ എ ബി ഡിവില്ലിയേഴ്സ് ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പാണെന്നാണ് മുൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലി പറഞ്ഞത്. നാലാം ഏകദിനത്തിലാണ് ഡിവില്ലിയേഴ്സ് ടീമിലേക്ക് തിരിച്ചെത്തിയത്. നാലാം മത്സരം ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു. ഡിവില്ലിയേഴ്സ് തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കൻ ടീം പഴയതിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടുണ്ടെന്നും ദാദ പറഞ്ഞു.
റോട്ടോമാക് വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്റ്റില്‍‍

റോട്ടോമാക് വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്റ്റില്‍‍


3700 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ റോട്ടോമാക് ഉടമ വിക്രം കോത്താരിയും മകൻ രാഹുൽ കോത്താരിയും അറസ്റ്റിൽ. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്ക് വിക്രം കോത്താരി 3,695 രൂപ തിരിച്ചടയ്ക്കാനുണ്ട്. ഇവയ്ക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്ര, എന്നീ ബാങ്കുകളിൽ നിന്ന് കോത്താരി വായ്പയെടുത്ത തുക തിരിച്ചടച്ചില്ലെന്നാണ് കോത്താരിയ്ക്കെതിരെയുള്ള കേസ്.

മോഷ്ടാവെന്ന് ആരോപിച്ച് പോലീസിന് കൈമാറിയ യുവാവ് മരിച്ചു: നാട്ടുകാർ മർദ്ദിച്ചു!

മോഷ്ടാവെന്ന് ആരോപിച്ച് പോലീസിന് കൈമാറിയ യുവാവ് മരിച്ചു: നാട്ടുകാർ മർദ്ദിച്ചു!


മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മരിച്ചു. പാലക്കാട് അട്ടപ്പാടിയിലെ കടുക്മണ്ണ ആദിവാസി ഊരിലെ മധു(27)വാണ് മരിച്ചത്. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചതിന് പിന്നാലെ കുഴഞ്ഞ‍് വീഴുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്ത ശേഷമാണ് മരണം. പോലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം.

വിരാടിന്‍റെയും അനുഷ്കയുടെയും വൈറലാകുന്ന ചിത്രം

വിരാടിന്‍റെയും അനുഷ്കയുടെയും വൈറലാകുന്ന ചിത്രം

ഇരുവരും ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇ​വ​രു​ടെ ചി​ത്ര​ത്തിൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ലിം​ഗ​ന​ബ​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന വ​ലി​യൊ​രു ചി​ത്ര​വും ഉണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വിരാട് മൈ ​വ​ണ്‍ ആ​ൻ​ഡ് ഒ​ണ്‍​ലി എ​ന്ന പേ​രി​ലാണ് ചിത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ചി​ത്രം ലൈ​ക്ക് ചെ​യ്തിട്ടുണ്ട്.