Short News

നെയ്മര്‍ പോയാല്‍ ബാഴ്‌സലോണയ്ക്ക് പണിയാകുമെന്ന് മെസ്സി

നെയ്മര്‍ പോയാല്‍ ബാഴ്‌സലോണയ്ക്ക് പണിയാകുമെന്ന് മെസ്സി

ബാഴ്‌സയുടെ മുഖ്യ എതിരാളികളായ റയല്‍ മാഡ്രിഡില്‍ നെയ്മർ എത്തുമെന്നാണ് റിപ്പോർട്ടുകൾ ഉളളത്. നെയ്മര്‍ അത്രയേറെ സുപ്രധാനമായ താരമാണ്. അദ്ദേഹം റയലില്‍ ചെന്നെത്തുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. അത് ബാഴ്‌സയ്ക്ക് വലിയ തിരിച്ചടിയാകും. കൂടാതെ മാഡ്രിഡ് നിലവിലേതിലും കൂടുതല്‍ കരുത്തരുമാകുമെന്നും മെസ്സി പറയുന്നു. അതേസമയം, ബ്രസീല്‍ താരം അഭ്യൂഹങ്ങളെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടോസ് ഹൈദരാബാദിന്

ടോസ് ഹൈദരാബാദിന്

ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്തയുടെ നിർണായക മത്സരമാണിത്. ഇന്ന് ജയിക്കുകയാണെങ്കിൽ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ കഴിയും. നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 14 പോയിൻറുമായി പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ് കെകെആർ. 18 പോയിൻറുമായി ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ്
ചായ കുടിച്ചിരിക്കാതെ പണിയെടുക്കാന്‍ പൃഥ്വിയോട് സുപ്രീയ

ചായ കുടിച്ചിരിക്കാതെ പണിയെടുക്കാന്‍ പൃഥ്വിയോട് സുപ്രീയ

ഒമ്പത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ചായ കുടിക്കാനിറങ്ങിയ ചിത്രം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാനായിരുന്നു ഇതിന് ചിത്രത്തിന്‍റെ പ്രൊഡ്യൂസറും പൃഥ്വിയുടെ ഭാര്യയുമായ സുപ്രിയ കമൻറ് നൽകിയത്. പ്രൊഡ്യൂസര്‍ എസ്കേപ്പ് എന്നാണ് പൃഥ്വി ഇതിന് മറുപടി പറഞ്ഞത്. പാവത്തിന് ഇത്തിരി വിശ്രമം കൊടുക്കൂ തുടങ്ങിയ കമൻറുകളും ആരാധകർ നൽകിയിട്ടുണ്ട്.
ഇത് യെദ്യൂരപ്പയുടെ മൂന്നാം രാജി

ഇത് യെദ്യൂരപ്പയുടെ മൂന്നാം രാജി

കർണാടക മുഖ്യമന്ത്രിയായ ശേഷം ഇത് മൂന്നാമത്തെ തവണയാണ് യെദ്യൂരപ്പയ്ക്ക് രാജി വെക്കേണ്ടി വരുന്നത്. 2007 ലായിരുന്നു ആദ്യ രാജി. അന്ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഏഴാം ദിവസം യെദ്യൂരപ്പയ്ക്ക് രാജി വെക്കേണ്ടി വന്നു. പിന്നീട് 2008 ൽവീണ്ടും മുഖ്യമന്ത്രിയായെങ്കിലും അഴിമതി ആരോപണത്തെ തുടർന്ന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി കസേര നഷ്ടമാവുന്നത്.