Short News

ചരിത്ര വിജയം മാത്രമല്ല ഇംഗ്ലണ്ടില്‍ ടീം ഇന്ത്യയുടെ ലക്ഷ്യം

ചരിത്ര വിജയം മാത്രമല്ല ഇംഗ്ലണ്ടില്‍ ടീം ഇന്ത്യയുടെ ലക്ഷ്യം

അഞ്ചു ടെസ്റ്റുകളും മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മല്‍സരങ്ങളുമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുക. ഇന്ത്യയുടെ മുന്‍നിര പേസ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി നേട്ടത്തിന് അരികിലാണ്. വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മ ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ്.
ഭൂമി തർക്കത്തിനിടെ അമ്മയെ ട്രാക്ടറിന് മുന്നിലേക്ക് എറിഞ്ഞ് മകൻ

ഭൂമി തർക്കത്തിനിടെ അമ്മയെ ട്രാക്ടറിന് മുന്നിലേക്ക് എറിഞ്ഞ് മകൻ

മഹാരാഷ്ട്രയിലെ വാഷിമിൽ വയലിനെ സംബന്ധിച്ചുള്ള തര്‍ക്കത്തിടെയാണ് യുവാവ് മാതാവിനെ ട്രാക്ടറിന് മുന്നിലേക്ക് തള്ളിയിട്ടത്. വയലിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെ തർക്കം നടന്നിരുന്ന ആളുടെ ട്രാക്ടറിന് മുന്നിലേക്കാണ് അമ്മയെ തള്ളിയിട്ടത്.പ്രായമായ സ്ത്രീ ട്രാക്ടറിന് മുന്നില്‍ കിടക്കുന്ന ദൃശ്യം  എഎന്‍ഐ പുറത്ത് വിട്ടതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
മാരി ടുവിൻറെ സംഘട്ടനരംഗ ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്

മാരി ടുവിൻറെ സംഘട്ടനരംഗ ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്

മാരി 2 ക്ലൈമാക്‌സ് രംഗത്തില്‍ ടോവിനോയുമൊത്തുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ധനുഷിന് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചെങ്കിലും പരിക്ക് കണക്കിലെടുക്കാതെ ധനുഷ് ക്ലൈമാക്സ് രംഗം പൂർത്തിയാക്കി. ധനുഷിന്റെ ഇടതു കൈയ്ക്കും വലതു കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്ക് ഗുരുതരമല്ലെന്ന് ട്വിറ്ററിലൂടെ ധനുഷ് വ്യക്തമാക്കി
ബിഗ് ബോസായി നാളെ മുതൽ മോഹൻലാൽ എത്തുന്നു

ബിഗ് ബോസായി നാളെ മുതൽ മോഹൻലാൽ എത്തുന്നു

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ നാളെ മുതലാണ് ആരംഭിക്കുക. എന്നാൽ ബിഗ്ബോസ് മലയാളത്തിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികൾ ആരൊക്കെയാണെന്ന് പുറത്ത് വിട്ടിട്ടില്ല. 16 സെലിബ്രിറ്റികളായിരിക്കും മത്സരത്തിൽ ഉണ്ടായിരിക്കുക.  ബിഗ് ബോസ് ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് സെലിബ്രിറ്റികളെ താമസിപ്പിക്കുക. 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more