Short News

നോ ബോൾ ശാപം ഇന്ത്യയെ വിടാതെ പിന്തുടരുന്നു

നോ ബോൾ ശാപം ഇന്ത്യയെ വിടാതെ പിന്തുടരുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ഏകദിനത്തിലും നോ ബോള്‍ ഇന്ത്യയുടെ തോല്‍വിക്കു കാരണമായി. 2016ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആര്‍ അശ്വിന്റെ നോ ബോള്‍ ഇന്ത്യക്കു ജയം നഷ്ടപ്പെടുത്തിയിരുന്നു. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിൽ പാകിസ്താനെതിരെ ഫൈനലിൽ ജസ്പ്രീത് ബുംറയുടെ നോ ബോളിനും ഇന്ത്യ കനത്ത വിലയാണ് നൽകേണ്ടി വന്നത്.
ശിവന്‍ വസിക്കുന്ന തെങ്കൈലായം

ശിവന്‍ വസിക്കുന്ന തെങ്കൈലായം

കോയമ്പത്തൂരില്‍ നിന്നും വെള്ളിയാങ്കിരിയിലേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താൻ ഏഴുമലകള്‍ താണ്ടണം. കൊടുംകാടുകളും ചവിട്ടിയാല്‍ ഉറയ്ക്കാത്ത മണ്ണും പാറക്കെട്ടുകള്‍ മാത്രമുള്ള മലകളും ഇവിടേക്കുളള യാത്ര ദുഷ്കരമാക്കും. ചിലയിടങ്ങളില്‍ പുല്‍ച്ചെടികൾ മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ശക്തമായ കാറ്റാണ് ഇവിടെ വീശുന്നത്.
പ്രമേഹത്തിന് ഒറ്റമൂലി, നെല്ലിക്കയും മഞ്ഞളും

പ്രമേഹത്തിന് ഒറ്റമൂലി, നെല്ലിക്കയും മഞ്ഞളും

പ്രമേഹത്തിന് ഇംഗ്ലീഷ് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പുകളേയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇതല്ലാതെയും പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ ചില ഒറ്റമൂലികളുണ്ട്. യാതൊരു പാര്‍ശ്വഫലവും നല്‍കാത്ത, അതേ സമയം ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ചില ഒറ്റമൂലികള്‍.പ്രമേഹത്തിനുള്ള ഇത്തരം മരുന്നുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് നെല്ലിയ്ക്ക.

ശിവകാര്‍ത്തികേയൻറെ നായികയായി സാമന്ത എത്തും

ശിവകാര്‍ത്തികേയൻറെ നായികയായി സാമന്ത എത്തും

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ സിനിമയ്‍ക്ക് സീമ രാജ എന്ന് പേരിട്ടു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് പൊന്‍റം ആണ്. സാമന്തയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുക. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.