Short News

സ്‌കോട്ടിഷ് പടയെ ചുരിട്ടി കെട്ടി ട്വന്റി പരമ്പര പാകിസ്താന്

സ്‌കോട്ടിഷ് പടയെ ചുരിട്ടി കെട്ടി ട്വന്റി പരമ്പര പാകിസ്താന്

രണ്ട് മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ പാക് പടയ്ക്കു മുന്നില്‍ സ്‌കോട്ട്‌ലന്‍ഡ് നിഷ്പ്രഭരാവുകയായിരുന്നു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ട്വന്റിയില്‍ 84 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്താന്‍ ആഘോഷിച്ചത്. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ശുഐബ് മാലിക്കാണ് (49*) പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. ഒന്നാം ട്വന്റിയില്‍ 48 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം.
മധുരെെക്കാരി വേണിയെ തലയ്ക്കു പിടിച്ച യുവാവിന്റെ കഥ! വീഡിയോ കാണൂ
<iframe width="600" height="450" src="https://www.youtube.com/embed/JZ-dtZ3cCLE" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

മധുരെെക്കാരി വേണിയെ തലയ്ക്കു പിടിച്ച യുവാവിന്റെ കഥ! വീഡിയോ കാണൂ

മാധ്യമപ്രവര്‍ത്തകന്‍ അക്കി വിനായകിന്റെ സംവിധാനത്തിലാണ വേണി ഒരുങ്ങിയിരിക്കുന്നത്. ഡബ്‌സ്മാഷുകളിലൂടെ ശ്രദ്ധേയനായ ശ്യാമും ഡയാനയുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച ഫ്രെയിമുകളാണ് ആല്‍ബത്തിനു വേണ്ടി ചായാഗ്രാഹകനായ ശ്രീകുമാര്‍ എടുത്തിരിക്കുന്നത്. ക്രിയേറ്റീവ് കൊളാഷിന്റെ ബാനറില്‍ അരുണ്‍ ദാസ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നു

പത്തനംതിട്ടയ്ക്ക് അഭിമാനം: രാജശ്രീയ്ക്ക് ജീവൻരക്ഷാപതക്

പത്തനംതിട്ടയ്ക്ക് അഭിമാനം: രാജശ്രീയ്ക്ക് ജീവൻരക്ഷാപതക്

പമ്പാനദിയിൽ മുങ്ങിത്താണ സഹോദരങ്ങൾക്ക് പുതുജീവൻ നൽകിയ കോയിപ്രം സ്വദേശിനി രാജശ്രീയ്ക്ക് ഈ വർഷത്തെ ജീവൻരക്ഷാപതക്ക്. പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട പന്ത്രണ്ടും ആറും വയസുള്ളസഹോദരങ്ങളെ സ്വന്തം ജീവൻ പണയം വച്ച് രക്ഷപെടുത്തിയതിനാണ് പുരസ്​കാരം. 2017 ഫെബ്രുവരി 16നായിരുന്നു സംഭവം. പമ്പാനദിയിലെ കൊടിഞ്ഞൂർക്കടവിൽ മുത്തശ്ശിക്കൊപ്പം കുളിക്കാൻ പോയതായിരുന്നു അനുജിത്തും അഭിജിത്തും.

പ്രണയം നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു

പ്രണയം നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു

ഡല്‍ഹിയില്‍ നോയിഡയ്ക്ക് അടുത്തുള്ള ഷോപ്പിങ്മാളില്‍ വെച്ചായിരുന്നു സംഭവം. ദാദ്രി സ്വദേശിയായ പതിനെട്ടുകാരിയാണ് മരിച്ചത്. ഷോപ്പിംഗ് മാളിൽ ജോലി ചെയ്യുന്ന പെൺകുട്ടി ടോയ്ലറ്റിലേക്ക് പോവും വഴി കുൽദീപ് സിങ് എന്ന യുവാവ് ഓടിയെത്തി യുവതിയെ കുത്തുകയായിരുന്നു. അതിനു ശേഷം ഇയാൾ സ്വയം കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഇയാളുടെ നിലയും ഗുരുതരമാണ്. 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more