Short News

ലോകകപ്പ്: ആദ്യ ജയം ആര്‍ക്ക്? 'അത്ഭുതപ്പൂച്ച' അക്കിലെസ് തിരഞ്ഞെടുത്തു വിജയിയെ...

ലോകകപ്പ്: ആദ്യ ജയം ആര്‍ക്ക്? 'അത്ഭുതപ്പൂച്ച' അക്കിലെസ് തിരഞ്ഞെടുത്തു വിജയിയെ...

റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിലെ താരമാവാന്‍ റഷ്യയിലെ പൂച്ചയായ അക്കില്ലെസ് ഒരുങ്ങി. ഈ ലോകകപ്പിലെ ആദ്യ പ്രവചനം നടത്തിക്കൊണ്ടാണ് അക്കില്ലെസ് ഫുട്‌ബോള്‍ പ്രേമികളുടെ ആകാംക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. റഷ്യയും സൗദി അറേബ്യയും തമ്മില്‍ രാത്രി 8.30ന് ആരംഭിക്കുന്ന കളിയില്‍ റഷ്യ വിജയിക്കുമെന്നാണ് അക്കില്ലെസിന്റെ പ്രവചനം.
യുകെ ഇന്ത്യ വീക്ക് 2018: രണ്ടാം ദിവസത്തെ ചർച്ചകൾ ആംരംഭിച്ചു

യുകെ ഇന്ത്യ വീക്ക് 2018: രണ്ടാം ദിവസത്തെ ചർച്ചകൾ ആംരംഭിച്ചു

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യ - യുകെ വീക്കിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ തുടരുന്നു. ബക്കിംഗ്ഹാംഷെയറിലാണ് വ്യാഴാഴ്ചത്തെ പരിപാടികൾ. രണ്ട് പ്രധാനപ്പെട്ട പാനൽ ചർച്ചകളാണ് ഇന്ന് ഇന്ത്യ - യു കെ വീക്കിൽ നടക്കുന്നത്. ബിൽഡിങ് മോഡേൺ ഇക്കോണമീസ് - സ്മാർട്ട് സിറ്റീസ്, സ്മാര്‍ട്ടർ പീപ്പിൾ എന്നതാണ് ആദ്യത്തെ ചർച്ച.

കോഴിക്കോട് കളർ മഴ; കുന്ദമംഗലത്താണ് ശേഖരിച്ച മഴവെള്ളത്തിൽ ചുകപ്പ് നിറം കണ്ടത്!

കോഴിക്കോട് കളർ മഴ; കുന്ദമംഗലത്താണ് ശേഖരിച്ച മഴവെള്ളത്തിൽ ചുകപ്പ് നിറം കണ്ടത്!

രാത്രി പെയ്ത മഴയില്‍ വെള്ളത്തിന് ചുവപ്പ് നിറം. കുന്ദമംഗലം പെരിങ്ങളം റോഡില്‍ പൂമുള്ളകുഴിയില്‍ മാലാത്ത് മീത്തല്‍ ഷമീറിന്‍റെ വീട്ടില്‍ ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തിലാണ് ചുവപ്പ് നിറം കണ്ടത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് പെയ്ത മഴയില്‍ വീടിന്‍റെ ടറസില്‍ നിന്ന് വീണ വെള്ളം ശേഖരിച്ചപ്പോഴാണ് ബക്കറ്റില്‍ ചുവപ്പ് നിറം കണ്ടെത്തിയത്.

പിണറായി വിജയൻ കണ്ട യോഗയല്ല യഥാർത്ഥ യോഗ.. 'യോഗ പഠിപ്പിച്ച്' കെ സുരേന്ദ്രൻ.

പിണറായി വിജയൻ കണ്ട യോഗയല്ല യഥാർത്ഥ യോഗ.. 'യോഗ പഠിപ്പിച്ച്' കെ സുരേന്ദ്രൻ.

യോഗയെ ആരും ഹൈജാക്ക് ചെയ്യാൻ ശ്രമിക്കേണ്ട എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗ ദിനാചരണത്തിനിടെ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് യോഗയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയെ യോഗ പഠിപ്പിച്ചേ കെ സുരേന്ദ്രൻ അടങ്ങൂ എന്നാണ് തോന്നുന്നത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more