Short News

തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍

തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍

വനിതകളുടെ ഒന്നാംറൗണ്ടില്‍ ബള്‍ഗേറിയയുടെ ലിന്‍ഡ സെറ്റ്ചിറിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. . നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-8, 21-15. പ്രീക്വാര്‍ട്ടറില്‍ ഹോങ്കോങിന്റെ യിപ് പുയ് യിനാണ് സിന്ധുവിന്റെ എതിരാളി. അതേസമയം, മിക്‌സഡ് ഡബിള്‍സിലെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എസ് റാന്‍കിറെഡ്ഡി സഖ്യത്തിന് പരാജയം നേരിട്ടു.
ലോകകപ്പിൽ കിരണ്‍ ബേദിയെ ട്രോളി സോഷ്യല്‍ മീഡിയ

ലോകകപ്പിൽ കിരണ്‍ ബേദിയെ ട്രോളി സോഷ്യല്‍ മീഡിയ

ലോകകപ്പ് നേടിയതിന് ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ട്വീറ്റ് ചെയ്തിരുന്നു. ഫ്രഞ്ച് അധിനിവേശം ഓര്‍മപ്പെടുത്തി അഭിനന്ദിച്ചതാണ്‌ ഒട്ടേറെ പേരുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഇംഗ്ലണ്ട് ആയിരുന്നു കപ്പ് നേടിയിരുന്നതെങ്കില്‍, ബ്രിട്ടീഷ് കോളനിയായിരുന്നു ഇന്ത്യ എന്നതിനാൽ  ഇന്ത്യക്കാരാണ് കപ്പ് നേടിയതെന്ന് പറയുമായിരുന്നോയെന്നാണ് വിമർശനം.
പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി കുടികൾ ഒറ്റപ്പെട്ടു

പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി കുടികൾ ഒറ്റപ്പെട്ടു

താലൂക്കിലെ പൂയംകുട്ടി- മണികണ്ഠൻചാൽ ചപ്പാത്ത് രണ്ടാഴ്ച്ചയിലേറെയായി വെള്ളത്തിനടിയിൽ . പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കം മൂലം ആദിവാസി കോളനികളിലെയും, കുടിയേറ്റ ഗ്രാമങ്ങളിലെയും ആയിരങ്ങൾ വനാന്തരത്തിൽ കുടുങ്ങിയിട്ട് രണ്ടാഴ്ച്ചപിന്നിട്ടു. മണികണ്ഠൻചാൽ ചപ്പാത്തും ബ്ലാവന കടവും വെള്ളത്തിനടിയിലായതോടെ പത്തോളം ആദിവാസി കോളനികളും രണ്ട് കുടിയേറ്റ ഗ്രാമങ്ങളുമാണ്

ദലിത് യുവാവിന്റെ വിവാഹ യാത്രയിൽ സുരക്ഷയൊരുക്കിയത് 350 പോലീസുകാര്‍

ദലിത് യുവാവിന്റെ വിവാഹ യാത്രയിൽ സുരക്ഷയൊരുക്കിയത് 350 പോലീസുകാര്‍

ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ സഞ്ജയ് ജാദവ് ആണ് നിസാംപുരിലെ വധൂഗൃഹത്തിലേക്ക് ആചാരപ്രകാരം കുതിരപ്പുറത്ത് വൻ സുരക്ഷാ സന്നാഹത്തോടെ പുറപ്പെട്ടത്. വര്‍ഷങ്ങളായി പ്രദേശത്ത് ഠാക്കൂര്‍ വിഭാഗക്കാര്‍ ഇത്തരം ഘോഷയാത്ര നടത്താന്‍ ജാദവ് വിഭാഗക്കാരെ അനുവദിച്ചിരുന്നില്ല. തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ശേഷം പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം സുരക്ഷയൊരുക്കിയാണ് ഘോഷയാത്ര നടത്തിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more