Short News

ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്‍കാമെന്ന് ധോനി പറഞ്ഞിട്ടുളളതായി ജഡേജ

ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്‍കാമെന്ന് ധോനി പറഞ്ഞിട്ടുളളതായി ജഡേജ

കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്ക് ശേഷം ഏകദിനത്തിലോ ടിട്വന്റിയിലോ ജഡേജയ്ക്ക് അവസരം ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന ജഡേജയ്ക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നൽകുമെന്നാണ് ധോനി പറഞ്ഞത്. ചെറിയ സ്‌കോര്‍ നേടുന്ന ബാറ്റ്‌സ്മാനാകാന്‍ താൻ ഉദ്ദേശിക്കുന്നില്ല. ബാറ്റിങ്ങിലും ടീമിലെ നിര്‍ണായക സാന്നിധ്യമാകാന്‍ തനിക്ക് കഴിയുമെന്നും രവീന്ദ്ര ജഡേജ പറഞ്ഞു.
ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതിക നായികയായെത്തിയ നാച്ചിയാർ മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തിൽ പോലീസ് ഓഫീസറിൻറെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്.ഇതിനിടെ ജ്യോതികക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് നടനും ഭർതൃസഹോദരനുമായ കാർത്തിയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള ശുഭപര്യവസായിയായ ഈ ചിത്രം കണ്ടത് നല്ലൊരു അനുഭവമായിരുന്നു.അണ്ണിയും ജിവിയും കഥാപാത്രങ്ങളെ മികച്ചതാക്കിയെന്നും കാർത്തി ട്വീറ്റ് ചെയ്തു
രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

താര ചക്രവര്‍ത്തിമാരായ രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോൾ ആരെ പിന്തുണക്കുമെന്നാണ് കമൽഹാസൻറെ മുൻ പങ്കാളിയായ ഗൌതമിയുടെ നേർക്ക് ഉയരുന്ന ചോദ്യം. ഇരുവരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടില്ല. അവർ നിലപാട് വ്യക്തമാക്കിയ ശേഷം തൻറെ രാഷ്ട്രീയ നയം വ്യക്തമാക്കാമെന്നാണ് ഗൌതമി പറഞ്ഞത്. ഇപ്പോൾ ആരെയും പിന്തുണക്കാനില്ലെന്നും ഗൌതമി വ്യക്തമാക്കി.
കണ്ണൂർ കൊലപാതകത്തെ എതിർത്ത് വിഎസ്; മന:സാക്ഷിയുള്ളവർ‌ക്ക് അംഗീകരിക്കാനാവില്ല

കണ്ണൂർ കൊലപാതകത്തെ എതിർത്ത് വിഎസ്; മന:സാക്ഷിയുള്ളവർ‌ക്ക് അംഗീകരിക്കാനാവില്ല

കണ്ണൂർ കൊലപാതകത്തിൽ അപലപിച്ച് ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ. മന:സാക്ഷിയുള്ള ആർക്കും ഒരു കൊലപാതകത്തെയും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അഞ്ച് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായതെന്ന് പോലീസ് വ്യക്തമാക്കി.