Short News

റൊണാൾഡോക്ക് നന്ദിയർപ്പിച്ച് റയലിൻറെ വിഡിയോ

റൊണാൾഡോക്ക് നന്ദിയർപ്പിച്ച് റയലിൻറെ വിഡിയോ

ഒമ്പത് വർഷം അവിസ്മരണീയ പ്രകടനവുമായി തങ്ങളെ ഒന്നാമതാക്കിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നന്ദി പറയുന്നതായി റയൽ മാഡ്രിഡ്. റൊണാൾഡോയുടെ മികച്ച ഗോളുകളും റയലിലെ പ്രധാന നിമിഷങ്ങളും ഉൾകൊള്ളുന്ന ആറു മിനുട്ട് ദൈർഘ്യമുള്ള വിഡിയോ റയൽ പുറത്ത് വിട്ടു. ചൊവ്വാഴ്ചയാണ് പോർച്ചുഗൽ താരം റയൽ വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവൻറസിലേക്ക് ചേക്കേറിയത്.
ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് നേടുന്നത്. ക്രൊയേഷ്യൻ താരം മാൻസൂകിച്ചിലൂടെയായിരുന്നു ഫ്രാന്‍സിന്‍റെ ആദ്യ ഗോള്‍. ഫ്രാന്‍സിനു വേണ്ടി ഗ്രീസ്മാന്‍, പോഗ്ബെ, എംബാപ്പേ എന്നിവരാണ് ഗോളുകള്‍ നേടിയത്. അതേ സമയം ക്രൊയേഷ്യക്കായി പെരിസിച്ച്, ഗ്രീസ് മാന്‍ എന്നിവരും ഗോളുകള്‍ നേടി  
സണ്ണിലിയോണിൻറെ ബയോപിക് പരമ്പരയ്ക്കെതിരെ സിഖ് സംഘടന

സണ്ണിലിയോണിൻറെ ബയോപിക് പരമ്പരയ്ക്കെതിരെ സിഖ് സംഘടന

നടിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച കരണ്‍ജീത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന ചിത്രത്തിനെതിരെയാണ് ആരോപണം. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയാണ് ചിത്രത്തിലെ കൗര്‍ എന്ന പ്രയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിക്ക് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാൻ യോഗ്യതയില്ലെന്നും ഇത് മതവിശ്വാസത്തെ ഹനിക്കുന്നതാണെന്നുമാണ് ആരോപണം
കനത്ത മഴയിൽ സംസ്ഥാനത്ത് മൂന്ന് മരണം

കനത്ത മഴയിൽ സംസ്ഥാനത്ത് മൂന്ന് മരണം

കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലയിലാണ് കനത്ത മഴയിൽ 3 പേർ മരിച്ചത്. കണ്ണൂരിൽ  ഓട്ടോറിക്ഷയ്ക്ക് മേൽ മരം മറിഞ്ഞ് വീണ് യാത്രക്കാരിയായ ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിത്താര ആണ് മരിച്ചത്. ചേര്‍ത്തല മാക്കേക്കടവില്‍ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മത്സ്യവിൽപ്പന തൊഴിലാളിയായ പുരഹരൻറെ ഭാര്യ സുഭദ്ര മരിച്ചു. കോഴിക്കോട് മരം കടപുഴകി വീണ് കല്ലുരുട്ടി അയ്യത്തന്‍കുന്ന് കല്യാണിയാണ് മരിച്ചത്.  
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more