Short News

റഷ്യ രണ്ട് ഗോളിന് മുന്നില്‍

റഷ്യ രണ്ട് ഗോളിന് മുന്നില്‍

മത്സരം 52 മിന്നിട്ട് പിന്നിടുമ്പോള്‍ റഷ്യ സൗദിക്കെതിരെ മുന്നിലാണ്. സോബ്‌നിന്‍ ഉയര്‍ത്തി നല്‍കിയ പാസില്‍ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ ഗസിന്‍സ്‌കിയാണ് റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്. സോബ്‌നിന്റെ ബുദ്ധിപരമായ നീക്കമാണ് റഷ്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ചെറിഷേവിന് പന്ത് പാസ് ചെയ്യുന്നു. ചെറിഷേവ് ഇടതുകാലുകൊണ്ട് പന്ത് ഗോളാക്കി മാറ്റി.
ഫുട്ബോള്‍ രാജാക്കന്മാരെ തക‍ര്‍ത്തെറിഞ്ഞ് മെക്സിക്കോ

ഫുട്ബോള്‍ രാജാക്കന്മാരെ തക‍ര്‍ത്തെറിഞ്ഞ് മെക്സിക്കോ

ലോകകപ്പിലെ ആദ്യ പോരാട്ടത്തിലാണ് ജര്‍മ്മനി മെക്സിക്കോയോട് പരാജയം ഏറ്റുവാങ്ങിയത്. പഴയ ഫോം പുറത്തെടുക്കാന്‍ കഴിയാതെ കഷ്ടപ്പെട്ട ജര്‍മ്മനിയെ മെക്സിക്കന്‍ പുലിക്കുട്ടികള്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. മെക്സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മനി തോറ്റത്. മെക്സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് ലൊസാനോയാണ്ഗോള്‍ നേടിയത്.
രൺവീറിനായി സുഖസൌകര്യങ്ങൾ ഉപേക്ഷിച്ച് തല

രൺവീറിനായി സുഖസൌകര്യങ്ങൾ ഉപേക്ഷിച്ച് തല

അജിത്തിൻറെ പുതിയ ചിത്രമായ വിശ്വാസ'ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് അജിത്തും സംഘവും താമസിച്ചിരുന്നത്. എന്നാൽ ചില സാഹചര്യങ്ങളാല്‍ ചിത്രീകരണം നീട്ടിവെക്കേണ്ടി വന്നു. ഇതിന് അനുമതി ലഭിച്ചുവെങ്കിലും ഫിലിം സിറ്റിയില്‍ അജിത്തിൻറെ മുറി അപ്പോഴേക്കും രൺവീർ സിംഗിനായി ബുക്ക് ചെയ്തിരുന്നു. ഇതറിഞ്ഞ അജിത് എനിക്കൊരു ചെറിയ മുറിയും ഫാനും മാത്രം മതിയെന്നാണ് മറുപടി നൽകിയത്.
കല്യാണി പ്രിയദർശന് അഭിനന്ദനവുമായി മോഹൻലാൽ

കല്യാണി പ്രിയദർശന് അഭിനന്ദനവുമായി മോഹൻലാൽ

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദർശൻ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. തൻറെ ഉറ്റ സുഹൃത്തിൻറെ മകൾക്ക് ഇതിന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. നാഗാര്‍ജ്ജുന നിര്‍മ്മിച്ച ചിത്രത്തില്‍ മകനായ അഖിൽ അക്കിനേനിയാണ് നായകനായെത്തുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more