Short News

ധോണിക്ക് കീഴില്‍ കളിക്കുന്നത് അഭിമാനമാണെന്ന് ഷെയിൻ വാട്സൺ

ധോണിക്ക് കീഴില്‍ കളിക്കുന്നത് അഭിമാനമാണെന്ന് ഷെയിൻ വാട്സൺ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ കളിക്കുക. എംഎസ് ധോണിയെ പോലെ മഹാനായ ഒരു താരത്തോടൊപ്പം കളിക്കുക എന്നത് പ്രചോദനം നൽകുന്നതാണ്. ചെന്നൈ പോലെ പ്രമുഖമായ ഫ്രാഞ്ചൈസിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും വാട്സൺ പറഞ്ഞു. 102 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2622 റണ്ണും 86 വിക്കറ്റുമാണ് വാട്സണുളളത്.
ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ  നേതാവിലേയ്ക്ക്

ഉലകനായകന്റെ പകർന്നാട്ടം നടനിൽ നിന്ന് രാഷ്ട്രീയ നേതാവിലേയ്ക്ക്

അഞ്ച് പതിറ്റാണ്ട് തമിഴ് സിനിമാ രംഗത്ത് ചുവടുറപ്പിച്ച ശേഷമാണ് കമല്‍ഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഫെബ്രുവരി 21 ന് വൈകിട്ട് മധുരൈയില്‍ വച്ച് നടന്ന പൊതുയോഗത്തിലാണ് കമൽഹാസൻ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മൂന്ന് നിറങ്ങളിലുള്ള പാർട്ടിയുടെ ഔദ്യോഗിക പതാകയും കമൽ ഹാസന്‍ അനാഛാദനം ചെയ്തിരുന്നു.

രണ്ടാം ടി20-ല്‍ രോഹിത് ശര്‍മ ആദ്യ പന്തില്‍ പുറത്തായി

രണ്ടാം ടി20-ല്‍ രോഹിത് ശര്‍മ ആദ്യ പന്തില്‍ പുറത്തായി

റെയ്നയും ധവാനുമാണ് ക്രീസില്‍. ഇന്ത്യക്ക് ഇന്ന് ജയിക്കാനായാല്‍ ഒരു മത്സരം അവശേഷിക്കെത്തന്നെ പരമ്പര സ്വന്തമാക്കാം. അഞ്ച് വിജയങ്ങളോടെ ഏകദിനപരമ്പര ആധികാരികമായി സ്വന്തമാക്കിയതിന് ശേഷം ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ 28 റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്.
നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റർ:  പാകിസ്താൻ ചട്ടം ലംഘിച്ചു!

നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റർ: പാകിസ്താൻ ചട്ടം ലംഘിച്ചു!

ഇന്ത്യ പാക് അതിർത്തിയിൽ പാക് ഹെലികോപ്റ്റർ. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ‍ നിയന്ത്രണരേഖയിൽ‍ നിന്ന് 300 മീറ്റർ പരിധിക്കുള്ളിലാണ് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.