Short News

സൗത്ത് ആഫ്രിക്ക ആറിന് 168 റണ്‍സ് എന്ന നിലയില്‍

സൗത്ത് ആഫ്രിക്ക ആറിന് 168 റണ്‍സ് എന്ന നിലയില്‍

മത്സരം 35 ഓവര്‍ പിന്നിടുമ്പോള്‍ 15 റണ്‍സെടുത്ത ക്ലാസെനും സ്കോറിങ് തുടങ്ങാത്ത റബാഡയുമാണ് ക്രീസില്‍.‌ 71 റണ്‍സുമായി ഹഷിം ആംലയും 36 റണ്‍സെടുത്ത് ഡേവിഡ് മില്ലറും പുറത്തായി. ചഹാലിനാണ് മില്ലറുടെ വിക്കറ്റ്. 82 പന്തില്‍ നിന്ന് 106 റണ്‍സാണ് സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാന്‍ ആവശ്യം. അന്‍ഡിലയെ സ്കോറിങ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ കുല്‍ദീപ് പുറത്താക്കി.
പ്രിയതാരത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മഞ്ജുവാര്യർ

പ്രിയതാരത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി മഞ്ജുവാര്യർ

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള തൻറെ ആഗ്രഹം മഞ്ജു ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. മലയാളത്തിലെ മിക്ക മുന്‍നിര നായകന്മാരുടെയും കൂടെയും അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മഞ്ജു പറഞ്ഞത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുവാനുള്ള ഭാഗ്യം മമ്മൂട്ടി അനുവദിച്ചുതരട്ടെയെന്നും മഞ്ജു പറഞ്ഞു.
ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതികയെ പ്രശംസിച്ച് കാർത്തി

ജ്യോതിക നായികയായെത്തിയ നാച്ചിയാർ മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തിൽ പോലീസ് ഓഫീസറിൻറെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്.ഇതിനിടെ ജ്യോതികക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് നടനും ഭർതൃസഹോദരനുമായ കാർത്തിയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങളുള്ള ശുഭപര്യവസായിയായ ഈ ചിത്രം കണ്ടത് നല്ലൊരു അനുഭവമായിരുന്നു.അണ്ണിയും ജിവിയും കഥാപാത്രങ്ങളെ മികച്ചതാക്കിയെന്നും കാർത്തി ട്വീറ്റ് ചെയ്തു
രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

രാഷ്ട്രീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് ഗൌതമി

താര ചക്രവര്‍ത്തിമാരായ രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോൾ ആരെ പിന്തുണക്കുമെന്നാണ് കമൽഹാസൻറെ മുൻ പങ്കാളിയായ ഗൌതമിയുടെ നേർക്ക് ഉയരുന്ന ചോദ്യം. ഇരുവരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടില്ല. അവർ നിലപാട് വ്യക്തമാക്കിയ ശേഷം തൻറെ രാഷ്ട്രീയ നയം വ്യക്തമാക്കാമെന്നാണ് ഗൌതമി പറഞ്ഞത്. ഇപ്പോൾ ആരെയും പിന്തുണക്കാനില്ലെന്നും ഗൌതമി വ്യക്തമാക്കി.