Short News

ദക്ഷിണാഫ്രിക്ക 19 ഓവറില്‍ മൂന്നിന് 95 റണ്‍സ് എന്ന‌ നിലയില്‍

ദക്ഷിണാഫ്രിക്ക 19 ഓവറില്‍ മൂന്നിന് 95 റണ്‍സ് എന്ന‌ നിലയില്‍

32 റണ്‍സുമായി മാര്‍ക്രമും 6 റണ്‍സുമായി എ ബി ഡിവില്ലേഴ്സും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകളും ബുംമ്ര ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 28 റ​ണ്‍സുമായി ഹഷിം ആംലയും 24 റണ്‍സുമായി ഡേവിഡ് മില്ലറുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ പിടിച്ചു നില്‍ക്കുന്നതിനായി ഇന്നത്തെ ജയം അനിവാര്യമാണ്.
ചീഫ് സെക്രട്ടറിയെ  മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ

ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ

ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മര്‍ദിച്ച സംഭവത്തില്‍ ആംആദ്മി പാർ‍ട്ടി എംഎൽഎ അറസ്റ്റിൽ. ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ പരാതിയിൽ‍ ചൊവ്വാഴ്ച രാത്രി ദില്ലി പോലീസാണ് ആപ്പ് എംഎൽഎ പ്രകാശ് ജർ‍വാലിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ‍ യോഗത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

മാലിദ്വീപ് പ്രതിസന്ധിയ്ക്ക് അന്ത്യമില്ല: അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക്  നീട്ടി

മാലിദ്വീപ് പ്രതിസന്ധിയ്ക്ക് അന്ത്യമില്ല: അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് നീട്ടി


മാലിദ്വീപ് പ്രതിസന്ധി അയവില്ലാതെ തുടരുന്നു. 15 ദിവസത്തെ അടിയന്തരാവസ്ഥ 30 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയിട്ടുള്ളത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാത്ത പ്രസിഡന്റ് യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

തനിക്ക് എതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ ജിപ്സ ബീഗം

തനിക്ക് എതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ ജിപ്സ ബീഗം

തന്‍റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടിയും പ്രൊഡ്യൂസറുമായ ജിപ്സ ബീഗം രംഗത്തെത്തിയത്. തന്‍റെചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ തപ്പേണ്ടെന്നും ഫേസ്ബുക്കില്‍ ഇല്ലാത്തതായി ഒന്നുമില്ലെന്നും ജിപ്സ പറയുന്നു. കൊച്ചി കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് നടി പരാതിയും നൽകി. ഒരു അഡാറ് ലവ് എന്നചിത്രത്തില്‍ ജിപ്സ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.