Short News

റഷ്യയില്‍ ഇനി ടീം ഗെയിമിന്റെ ഫൈനല്‍

റഷ്യയില്‍ ഇനി ടീം ഗെയിമിന്റെ ഫൈനല്‍

റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടാന്‍ ഒരുങ്ങുന്നത്. ടീം ഗെയിമിന്റെ മികവിലാണ് ഇരുവരും ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്. ഒരു താരത്തെ മാത്രം ആശ്രയിച്ച് നീക്കുന്ന രീതിയല്ല ഫ്രാന്‍സും ക്രൊയേഷ്യയും സ്വീകരിച്ചത്. ഇവാന്‍ പെരിസിച്ചിന്റെ മികവും ഉംറ്റിറ്റിയുടെ ഗോളുമാണ് ഫ്രാന്‍സിനെയും ക്രൊയേഷ്യയെയും ശരിക്കും സഹായിച്ചത്.
യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ കൊന്നയാൾ ഏറ്റുമുട്ടലിൽ മരിച്ചു

യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ കൊന്നയാൾ ഏറ്റുമുട്ടലിൽ മരിച്ചു

യു.എസിലെ കൻസാസിലെ റെസ്​റ്ററൻറിൽ വെച്ച്​ ഇന്ത്യൻ വിദ്യാർഥി ശരത്​ കോപ്പുവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയെ ഞായറാഴ്​ചയാണ് പൊലീസ്​ കണ്ടെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന ഏറ്റമുട്ടലിനൊടുവിലാണ്​ പൊലീസ് പ്രതിയെ വധിച്ചത്. സോഫ്​റ്റ്​വെയർ എഞ്ചിനീയറായ കോപ്പു യു.എസിൽ ബിരുദാനന്തര ബിരുദത്തിന്​ പഠിക്കുന്നതോടൊപ്പം റെസ്​റ്ററൻറിൽ ​ജോലി ചെയ്​തു വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് മണപ്പുറം ക്ഷേത്രത്തിൽ ആറാട്ട്

പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് മണപ്പുറം ക്ഷേത്രത്തിൽ ആറാട്ട്

ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൽ വെള്ളം ക്ഷേത്രത്തി​ൻറെ മേൽക്കൂരയോളം ഉയർന്നതിനെ തുടർന്നാണ് ആറാട്ട് നടന്നത്. ശനിയാഴ്ച വൈകിട്ട് മുതൽ മണപ്പുറത്തേക്ക് വെള്ളം കയറാൻ ആരംഭിച്ചതാണ്. ഞായറാഴ്ച മഴ ശക്തമായതോടെ ക്ഷേത്രപരിസരത്തേക്ക് കൂടുതൽ വെള്ളം കയറുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കൂടുതൽ വെള്ളം കയറിയതും ആറാട്ട് നടന്നതും.
തരൂരിന്റെ ഓഫീസിന് നേരെ ബിജെപി കരി ഓയില്‍ പ്രയോഗിച്ചു

തരൂരിന്റെ ഓഫീസിന് നേരെ ബിജെപി കരി ഓയില്‍ പ്രയോഗിച്ചു

വിവാദമായ ഹിന്ദുപാകിസ്താന്‍ പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തരൂരിൻറെ തിരുവനന്തപുരത്തെ ഓഫീസിന് മുന്നില്‍ ബിജെപി, യുവമോർച്ച പ്രവർത്തകർ റീത്ത് വയ്ക്കുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തു. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്തെത്തി കരിഓയില്‍ നീക്കി പരിസരം വൃത്തിയാക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഓഫീസ് പരിസരത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more