Short News

ലോകകപ്പ് ഫൈനല്‍ ലൈനപ്പ് കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി

ലോകകപ്പ് ഫൈനല്‍ ലൈനപ്പ് കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസ്സന്‍ ജൂണ്‍ 26ന് തന്റെ ഫേസ്ബുക്കിലൂടെയാണ് കൃത്യമായ പ്രവചനം നടത്തിയത്. സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയം പോരാട്ടവും ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സരവും ഷിഹാബ് പ്രവചിച്ചു. ഫൈനലില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടുമെന്നും ഫ്രാന്‍സ് ലോകകപ്പ് നേടുമെന്നും ഷിബാഹ് പ്രവചിച്ചിട്ടുണ്ട്. ഫ്രാന്‍സ് ജേതാക്കളായാല്‍ ഷിഹാബിന്റെ പ്രവചനം ഒന്നുകൂടി സത്യമാകും.
കളമശേരി നഗരസഭ ഗ്രൂപ്പ് തർക്കം പരിഹാരമാകുന്നു; റുഖിയ ജമാൽ പുതിയ ചെയർപേഴ്സൺ

കളമശേരി നഗരസഭ ഗ്രൂപ്പ് തർക്കം പരിഹാരമാകുന്നു; റുഖിയ ജമാൽ പുതിയ ചെയർപേഴ്സൺ

കളമശേരി നഗരസഭാ ചെയർപേഴ്സനെ മാറ്റണമെന്ന മാസങ്ങളായുള്ള ഐ ഗ്രൂപ്പിന്റെ ആവശ്യത്തിന് തീരുമാനമായി. മൂന്ന് വർഷം തികയുന്ന നവംബറിൽ നിലവിലെ ചെയർപേഴ്സൺ ജെസി പീറ്റർ സ്ഥാനം ഒഴിയാനാണ് ധാരണ. അതിനായി എ, ഐ ഗ്രൂപ്പിലെ കൗൺസിലർമാരെയും ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസിലെ മുഴുവൻ കൗൺസിലർമാരും പങ്കെടുക്കും.

ഷെവര്‍ലെ കാര്‍വാങ്ങി മറിച്ചുവിറ്റു; സ്ത്രീക്ക് ഒരു വര്‍ഷം തടവും പിഴയും

ഷെവര്‍ലെ കാര്‍വാങ്ങി മറിച്ചുവിറ്റു; സ്ത്രീക്ക് ഒരു വര്‍ഷം തടവും പിഴയും

ജര്‍മന്‍ മോട്ടോര്‍സില്‍നിന്നും ഷവര്‍ലെ ടവേര കാര്‍ കബളിപ്പിച്ച് വാങ്ങി വില്‍പ്പന നടത്തിയ കേസില്‍ സ്ത്രീക്ക് തടവും പിഴയും ശിക്ഷ. ഇരിങ്ങാലക്കുട സ്വദേശി കെജെ ജിന്‍സിക്കാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചത്. 2005ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഗതാഗതകുരുക്കഴിക്കാൻ നടപടി വേണം; തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബസ് പണിമുടക്ക്

ഗതാഗതകുരുക്കഴിക്കാൻ നടപടി വേണം; തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബസ് പണിമുടക്ക്

പുഴയ്ക്കല്‍ റോഡിലെ ഗതാഗതകുരുക്കഴിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍-കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച പണിമുടക്കും. തൃശൂരില്‍നിന്നു മുതുവറ വഴി പോകുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബസുകളും പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് തൊഴിലാളി സംഘടനയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more