Short News

ക്രിക്കറ്റ് പ്രേമികള്‍ക്ക് തകര്‍പ്പന്‍ സര്‍പ്രൈസ് നല്‍കിയ ഗെയ്ല്‍ മാജിക്

ക്രിക്കറ്റ് പ്രേമികള്‍ക്ക് തകര്‍പ്പന്‍ സര്‍പ്രൈസ് നല്‍കിയ ഗെയ്ല്‍ മാജിക്

ഫോം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് തഴഞ്ഞവര്‍ക്ക് തന്‍റെ മടങ്ങി വരവിലൂടെ ഗെയ്ല്‍ സമ്മാനിച്ച മറുപടിയായിരുന്നു ഇന്നലെ കണ്ടത്. ചെന്നൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയാണ് ഗെയ്ല്‍ അതിന് മറുപടി നല്‍കിയത്. താരലേലത്തില്‍ ഏറ്റവും ഒടുവിലാണ് വെറും രണ്ട് കോടി രൂപയ്ക്ക് ക്രിസ് ഗെയ്ലിനെ പഞ്ചാബ് ലേലത്തിലെടുത്തത്. തന്നെ കൈവിട്ട ടീമുകളോടുള്ള ഗെയ്ലിന്‍റെ മധുര പ്രതികാരം കൂടിയാണ് ഇത്. 
കോലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ

കോലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ

കൂടാതെ, രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനും ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിനെ ധ്യാന്‍ചന്ദ് അവാര്‍ഡിനും ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോലിക്ക് ഖേല്‍രത്‌ന ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും എംഎസ് ധോണിക്കും ശേഷം പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായിരിക്കും വിരാട്. സച്ചിന്‍ 1997ലും ധോണി 2007ലും ആയിരുന്നു പുരസ്‌കാരം സ്വന്തമാക്കിയത്.
തൊബാമ കാണുമെന്ന് വിനീതും നമ്മളെല്ലാം ഒരേ ടീമല്ലേയെന്ന് അല്‍ഫോന്‍സും

തൊബാമ കാണുമെന്ന് വിനീതും നമ്മളെല്ലാം ഒരേ ടീമല്ലേയെന്ന് അല്‍ഫോന്‍സും

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് തൊബാമ. നിന്റെ പടം ഞാന്‍ കാണും എന്റെ പടം നീയും കാണണേ എന്നാണ് വിനീത് ഫേസ്ബുക്കിൽ അൽഫോൻസ് പുത്രൻറെ പോസ്റ്റിന് താഴെ കമൻറിട്ടത്. നമ്മള്‍ ഒരേ ടീമിലുള്ളവരല്ലേ എന്ന മറുപടിയാണ് അല്‍ഫോന്‍സ് ഇതിനു മറുപടി നൽകിയത്. നാളെയാണ് തൊബാമ പ്രദർശനത്തിനെത്തുന്നത്.
പാകിസ്താന്‍ വിദേശകാര്യമന്ത്രിയെ ഇസ്ലമാബാദ്‌ ഹൈക്കോടതി അയോഗ്യനാക്കി

പാകിസ്താന്‍ വിദേശകാര്യമന്ത്രിയെ ഇസ്ലമാബാദ്‌ ഹൈക്കോടതി അയോഗ്യനാക്കി

തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി കവാജിയ ആസിഫിനെ അയോഗ്യനാക്കിയത്. 2013ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് യുഎഇയിലെ ആസിഫിൻറെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ച് വെച്ചുവെന്ന പരാതിയാണ് കോടതി പരിഗണിച്ചത്. ഇമ്രാന്‍ഖാന്റെ ടെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ദര്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്.