Short News

കൊല്‍ക്കത്തയ്ക്ക് ജയം

കൊല്‍ക്കത്തയ്ക്ക് ജയം

കൊല്‍ക്കത്ത ഉയര്‍ത്തിയ 201 എന്ന കൂറ്റന്‍ ലക്ഷ്യം മറികടക്കാനാവാതെ 14.2 ഓവറില്‍ 129 റണ്‍സ് മാത്രം എടുത്ത് ഡല്‍ഹി ഓള്‍ ഔട്ടായി. കൊല്‍ക്കത്തയുടെ സ്പിന്‍ മികവിലാണ് ഡല്‍ഹി അടി പതറിയത്. കുല്‍ദീപ് യാദവും സുനില്‍ നരെയ്നുമായിരുന്നു കൊല്‍ക്കത്തയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയത്. 
ജാർഖണ്ഡിൽ വിവാഹത്തിന് കാലി ഇറച്ചി പാചകം ചെയ്തെന്ന് ആരോപിച്ച് ആക്രമണം

ജാർഖണ്ഡിൽ വിവാഹത്തിന് കാലി ഇറച്ചി പാചകം ചെയ്തെന്ന് ആരോപിച്ച് ആക്രമണം

കൊദെര്‍മ ജില്ലയിലെ നവാദിഹില്ലിൽ മകന്റെ വിവാഹത്തിന് കാലി ഇറച്ചി പാചകം ചെയ്തതിന് ന്യൂനപക്ഷ സുമാദയത്തിലെ ഒരാളെയാണ് ആക്രമിച്ചത്. ഗ്രാമത്തിലെ ഒട്ടേറെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്താണ് ഐപിസി 228എ? പിടി മുഹമ്മദ് സാദിഖ് എഴുതുന്ന

എന്താണ് ഐപിസി 228എ? പിടി മുഹമ്മദ് സാദിഖ് എഴുതുന്ന

ലൈംഗിക അതിക്രമം തികച്ചും മനുഷ്യത്വ വിരുദ്ധമായ ഒരു പ്രവൃത്തി എന്നതിലുപരി ഒരു സ്ത്രീയുടെ സ്വാകാ‌ര്യതയിലും പരിശുദ്ധിയിലുമുള്ള അന്യായമായ കടന്നാക്രമണാണ്. സ്ത്രീയുടെ മാന്യതക്കും ആത്മാഭിമാനത്തിനുമെതിരായ കടുത്ത പ്രഹരമാണ് അത്. ഇരയെ അത് അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നു. ബലാത്സംഗം ചെയ്യപ്പെടുന്നത് കുട്ടികളാണെങ്കി സ്ഥിതി കൂടുത ദയനീയമാകുന്നു

ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂർ ഗ്രാമത്തിലാണ് പെൺകുട്ടികൾക്ക് ജീൻസും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് ഒളിച്ചോട്ടം കൂടാൻ കാരണമാകുമെന്ന് പറഞ്ഞാണ് നിരോധനം.ഈ രണ്ട് വസ്തുക്കളും പെൺകുട്ടികൾക്ക് അനുയോജ്യമല്ല എന്നും ഇത് നടപ്പിലാക്കിയതു മുതൽ ഗ്രാമത്തിലെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു എന്നും ഗ്രാമത്തലവന്‍ സര്‍പാഞ്ച് പ്രേം സിംഗ് പറഞ്ഞു.