Short News

ടി20 ലീഗിൽ  ഒരു സീസണില്‍ മാത്രം ക്യാപ്റ്റനായ താരങ്ങള്‍

ടി20 ലീഗിൽ ഒരു സീസണില്‍ മാത്രം ക്യാപ്റ്റനായ താരങ്ങള്‍

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ 2016ലെ ഐപിഎല്ലില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു. ആറു മല്‍സരങ്ങളിൽ അഞ്ചിലും ടീം തകർന്നടിയുകയാണ് ഉണ്ടായത്. 2017ൽ പഞ്ചാബിൻറെ ക്യാപ്റ്റനായ ഗ്ലെന്‍ മാക്‌സ്‌വെല്ലും പരാജയപ്പെടുകയായിരുന്നു. 2015ലെ ഐപിഎല്ലില്‍ ദില്ലിയുടെ ക്യാപ്റ്റനായ ജെപി ഡുമിനിയ്ക്കും 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമാണ് ടീമിനെ ജയിപ്പിക്കാനായത്.
സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

സണ്ണിലിയോൺ വീരമഹാദേവിയായി എത്തുന്നു

മലയാളിയായ കളരിയഭ്യാസിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്ന ചിത്രമാണ് വീരമഹാദേവി.ഇതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തു വിട്ടിട്ടുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലും വീരമഹാദേവി ഒരുങ്ങുന്നുണ്ട്.തമിഴ് സംവിധായകന്‍ വിസി വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് കാലമായി താന്‍ പ്രതീക്ഷിച്ച വേഷമാണിതെന്നും ഇതിന് ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളുവെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്ന കീർത്തിയുടെ വീഡിയോ വൈറലാവുന്നു

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന മഹാനദിയുടെ ഡബ്ബിംഗ് വീഡിയോ ആണ് വൈറലാവുന്നത്. മലയാളിയായ കീർത്തി തെലുങ്ക് പറയാൻ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിൽ. എന്തായാലും ആരാധകർ ഇതിനകം വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ദക്ഷിണേന്ത്യയൊട്ടാകെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.
മുംബൈയ്ക്ക് തോൽവി

മുംബൈയ്ക്ക് തോൽവി

9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് മുംബൈയ്ക്ക് എടുക്കാൻ കഴിഞ്ഞത്. ഡൽഹി മുന്നോട്ട് വെച്ച 175 റൺസിലേക്കെത്തുന്നതിന് മുമ്പ് 11 റൺസ് നഷ്ടത്തിൽ അവസാന ഓവറിൽ എല്ലാവരും ഔട്ടാവുകയായിരുന്നു. മുംബൈയ്ക്കിത് നിർണായക മത്സരമായിരുന്നു. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയാണ് ഈ മത്സരത്തിലൂടെ ഇല്ലാതായത്. പ്ലേ ഓഫിൽ നിന്നും ആദ്യമേ പുറത്തായ ഡെൽഹിക്കിത് അഭിമാന മത്സരമായിരുന്നു