Short News

ടോസ് നേടി ബംഗളൂരു

ടോസ് നേടി ബംഗളൂരു

ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസും ബംഗളൂരുവും ഏറ്റ് മുട്ടുന്നത്. ടോസ് നേടിയ ബംഗളൂരു ആദ്യം ബാറ്റിങ്ങിനായി രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു. മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന് പ്രതീക്ഷയുള്ള താരം. അവസാന മത്സരങ്ങളിൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ബംഗളൂരുവും ഡൽഹി ഡെയർ ഡെവിൾസിനെ രാജസ്ഥാനും തോൽപ്പിച്ചിരുന്നു. സര്‍ഫറാസ് ഖാന് പകരം പവന്‍ നേഗിയെ ആദ്യ ഇലവനിൽ ബംഗളൂരു ഉൾപ്പെടുത്തിയിട്ടുണ്ട്.
ബലാത്സംഗ കേസില്‍ പ്രതിയെ മരണശേഷം കുറ്റവിമുക്തനാക്കി

ബലാത്സംഗ കേസില്‍ പ്രതിയെ മരണശേഷം കുറ്റവിമുക്തനാക്കി

25 വര്‍ഷം മുന്നേ ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കത്തിച്ചു കൊന്നെന്ന കേസിലാണ് ഇപ്പോള്‍ പ്രതിയെ കുറ്റ വിമുക്തനാക്കിയിരിക്കുന്നത്. ഇതിനെ തുട‍ര്‍ന്ന് കേസില്‍ ജീവപര്യന്തവും ജോലിയില്‍ നിന്നുള്ള പിരിച്ചു വിടലുമാണ് വിചാരണക്കോടതി വിധിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഇയാള്‍ മരണപ്പെട്ടു. മരണാസന്നയായ യുവതിയുടെ മൊഴി മാത്രം കണക്കിലെടുക്കുന്നത് സുരക്ഷിതമല്ലെന്ന് കാട്ടിയാണ് പുതിയ വിധി. 
ബുധനാഴ്ച രാജമല തുറക്കും

ബുധനാഴ്ച രാജമല തുറക്കും

വരയാടിന്‍റെ പ്രസവകാലമായിരുന്നതിനാല്‍ ഇതുവരെ രാജമല അടച്ചിട്ടിരിക്കുകയായിരുന്നു. ഈ വര്‍ഷം പുതിയതായി 65 വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയതായും ഉള്‍ക്കാട്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡനായ ആര്‍ ലക്ഷ്മി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങലെയായിരുന്നു കണ്ടെത്തിയിരുന്നത്. ഇത് കൂടാതെ വിപുലമായ സൗകര്യങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വില്യമിനും കേറ്റിനും മകന്‍

വില്യമിനും കേറ്റിനും മകന്‍

തിങ്കളാഴ്ചയാണ് ജോര്‍ജിനും ഷാര്‍ലെറ്റിനും പിറകെ രാജകുടുംബത്തിലെ മൂന്നാമത്തെ അതിഥി എത്തിയത്. വില്യം രാജകുമാരറേയും കേറ്റ് രാജകുമാരിയുടേയും മൂന്നാമത്തെ കുട്ടിയാണിത്. മൂത്ത മകന്‍ ജോര്‍ജിന് നാല് വയസ്സും രണ്ടാമത്തെ മകള്‍ ഷാര്‍ലെറ്റിന് രണ്ട് വയസ്സുമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് രാജകുടുംബം നല്‍കിയ വിവരം. ബ്രിട്ടീഷ് രാജ കുടുംബത്തിലെ കിരീടാവകാശികളില്‍ അഞ്ചാമനാണ് ഇപ്പോഴത്തെ കുട്ടി