Short News

അടിച്ച് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ്

അടിച്ച് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ബംഗളൂരു നിശ്ചിത ഓവറില്‍ 219 റണ്‍സാണ് നേടിയത്. ഡിവില്ലിയേഴ്സും മോയിന്‍ അലിയും ചേര്‍ന്ന് മികച്ച സ്കോറാണ് ബംഗളൂരുവിന് നല്‍കിയത്. എബിഡി 69 റണ്‍സും മോയിന്‍ അലി 65 റണ്‍സുമാണ് അടിച്ചെടുത്തത്. ഇവരുടെ കൂട്ടുകെട്ടാണ് സ്കോര്‍ ഇരുന്നൂറ് കടക്കുന്നതില്‍ ബംഗളൂരുവിനെ സഹായിച്ചത്.
അഭിഭാഷകന് കോടതിയുടെ താക്കീത്

അഭിഭാഷകന് കോടതിയുടെ താക്കീത്

നിരുത്തുരവാദപരമായ ആരോപണങ്ങളടങ്ങിയ ഹർജിയുമായെത്തി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേക വിജിലൻസ് കോടതി അഭിഭാഷകനെ താക്കീത് ചെയ്തു. പൊതുതാത്പര്യം എന്ന പേരിൽ ഹർജിയുമായെത്തിയ അഭിഭാഷകനായ നെയ്യാറ്റിൻകര പി.നാഗരാജനെയാണ് കോടതി താക്കീത് ചെയ്തത്. വ്യക്തി വിരോധം തീർക്കാനുളള വേദിയല്ല കോടതി എന്ന് പ്രത്യേകം ഒാർക്കണമെന്നും കോടതി പറഞ്ഞു.

അവിശുദ്ധ സര്‍ക്കാര്‍ സ്വയം താഴെ വീണോളും.. കലിപ്പടങ്ങാതെ അമിത് ഷാ!!

അവിശുദ്ധ സര്‍ക്കാര്‍ സ്വയം താഴെ വീണോളും.. കലിപ്പടങ്ങാതെ അമിത് ഷാ!!

ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിക്കൊടി പാറിയ കന്നഡ മണ്ണിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ബിജെപി കാമ്പ് ഇതുവരെ മുക്തമായിട്ടില്ല. ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തിട്ടും വിശ്വാസ വോട്ടെടുപ്പിന് പോലും കാത്ത് നില്‍ക്കാനാവാതെ യെദ്യൂരപ്പ സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.

തന്നെ താരമെന്ന് വിളിക്കരുതെന്ന് ജോൺ എബ്രഹാം

തന്നെ താരമെന്ന് വിളിക്കരുതെന്ന് ജോൺ എബ്രഹാം

ആളുകള്‍ താരപരിവേഷം കല്‍പ്പിക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പിടിഐയോട് വ്യക്തമാക്കി. താൻ ഇടത്തട്ടുകാരനായാണ് ജനിച്ചതെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനല്ല തൻറെ ശ്രമമെന്നും ജോൺ എബ്രഹാം വ്യക്തമാക്കി. തനിക്ക് ഒരു ബോഡിഗാർഡ് പോലുമില്ലെന്നും സാധാരണ കാറിലാണ് സഞ്ചരിക്കുന്നതെന്നും എന്നാൽ ഇതൊന്നും തനിക്ക് കുറവായിട്ട് തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.