Short News

കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഓഫറുകൾ. മാസവാടക മാത്രം ഈടാക്കി ലാന്‍ഡ് ലൈനില്‍ നിന്നുള്ള കോളുകൾ സൌജന്യമാക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും ഇങ്ങനെ സൌജന്യമായി വിളിക്കാം. നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് മാറാം
ആദ്യാക്ഷരവും ആദ്യ പരീക്ഷയും. വയനാട്ടില്‍ 4512 ആദിവാസികള്‍ സാക്ഷരതാ പരീക്ഷ എഴുതി

ആദ്യാക്ഷരവും ആദ്യ പരീക്ഷയും. വയനാട്ടില്‍ 4512 ആദിവാസികള്‍ സാക്ഷരതാ പരീക്ഷ എഴുതി

ജില്ലയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളെ സാക്ഷരരാക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന്‍ ജില്ലയിലെ 283 കോളനികളില്‍ കഴിഞ്ഞ 5 മാസമായി നടത്തിവന്നിരുന്ന സാക്ഷരതാ ക്ലാസ്സിലൂടെ 4512 പഠിതാക്കള്‍ പരീക്ഷോത്സവത്തില്‍ പങ്കെടുത്തു. 914 പുരുഷന്‍മാരും 3598 സ്ത്രീകളു മാണ് പരീക്ഷയെഴുതിയത്. 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിന് വകയിരുത്തിയത്.

കല്യാണ ശേഷം മറ്റൊരു നടനുമായുള്ള ലിപ് ലോക്ക്, സമാന്ത വിശദീകരിയ്ക്കുന്നു!!

കല്യാണ ശേഷം മറ്റൊരു നടനുമായുള്ള ലിപ് ലോക്ക്, സമാന്ത വിശദീകരിയ്ക്കുന്നു!!

കല്യാണ ശേഷം നായികമാര്‍ അഭിനയിക്കുന്നത് തന്നെ വിരളമാണ്. അങ്ങനെയിരിയ്ക്കുമ്പോള്‍ വിവാഹിതയായ ഒരു നടി അതീവ ഗ്ലാമറസ്സായുള്ള ഫോട്ടോ ഷൂട്ട് നടത്തുന്നു.. സിനിമയില്‍ ലിപ് ലോക്ക് രംഗങ്ങള്‍ അഭിനയിക്കുന്നു!!!

സമാന്തയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രംഗസ്ഥലം എന്ന ചിത്രത്തിലെ സമാന്തയുടെ ലിപ് ലോക്ക് രംഗം ഏറെ ചര്‍ച്ചയായിരുന്നു.

കസ്​റ്റഡി മരണത്തിൽ അന്വേഷണ പുരോഗതി മനുഷ്യാവകാശ കമീഷനെ അറിയിച്ചു

കസ്​റ്റഡി മരണത്തിൽ അന്വേഷണ പുരോഗതി മനുഷ്യാവകാശ കമീഷനെ അറിയിച്ചു

വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച ആലുവ റൂറൽ എസ്​ പിയുടെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനു മുന്നിൽ സമർപ്പിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. ഡി വൈ എസ് പി അഡ്മിനിസ്ട്രേഷൻ എൻആർ ജയരാജാണ് കമ്മീഷനു മുന്നിൽ ഹാജരായി റിപ്പോർട്ട് നൽകിയത്. കസ്റ്റഡി മരണത്തിൽ പോലീസിനെതികരെ രൂക്ഷ വിമർശനം കമീഷൻ ഉന്നയിച്ചിരുന്നു.