Short News

ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകൾ പരിഷ്ക്കരിച്ച് ബിഎസ്എൻഎൽ

ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകൾ പരിഷ്ക്കരിച്ച് ബിഎസ്എൻഎൽ

മൂന്ന് എഫ്.ടി.ടി.എച്ച് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്ക്കരിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതനുസരിച്ച് ഈ പ്ലാനുകളിൽ പ്രതിദിനം 50 ജിബി വരെ അധികമായി ലഭിക്കും. ഫൈബ്രോ ബിബിജി യുഎല്‍ഡി 1045 സിഎസ് 48, 1395 സിഎസ്49, 1895 സിഎസ്129 എന്നീ പ്ലാനുകളാണ് പരിഷ്ക്കരിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിദിന ഉപയോഗ പരിധിയേക്കാൾ 50 ജിബിയാണ് ഓരോ പ്ലാനിലും അധികമായി ലഭിക്കുക
കളമശേരി നഗരസഭ ഗ്രൂപ്പ് തർക്കം പരിഹാരമാകുന്നു; റുഖിയ ജമാൽ പുതിയ ചെയർപേഴ്സൺ

കളമശേരി നഗരസഭ ഗ്രൂപ്പ് തർക്കം പരിഹാരമാകുന്നു; റുഖിയ ജമാൽ പുതിയ ചെയർപേഴ്സൺ

കളമശേരി നഗരസഭാ ചെയർപേഴ്സനെ മാറ്റണമെന്ന മാസങ്ങളായുള്ള ഐ ഗ്രൂപ്പിന്റെ ആവശ്യത്തിന് തീരുമാനമായി. മൂന്ന് വർഷം തികയുന്ന നവംബറിൽ നിലവിലെ ചെയർപേഴ്സൺ ജെസി പീറ്റർ സ്ഥാനം ഒഴിയാനാണ് ധാരണ. അതിനായി എ, ഐ ഗ്രൂപ്പിലെ കൗൺസിലർമാരെയും ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസിലെ മുഴുവൻ കൗൺസിലർമാരും പങ്കെടുക്കും.

ഷെവര്‍ലെ കാര്‍വാങ്ങി മറിച്ചുവിറ്റു; സ്ത്രീക്ക് ഒരു വര്‍ഷം തടവും പിഴയും

ഷെവര്‍ലെ കാര്‍വാങ്ങി മറിച്ചുവിറ്റു; സ്ത്രീക്ക് ഒരു വര്‍ഷം തടവും പിഴയും

ജര്‍മന്‍ മോട്ടോര്‍സില്‍നിന്നും ഷവര്‍ലെ ടവേര കാര്‍ കബളിപ്പിച്ച് വാങ്ങി വില്‍പ്പന നടത്തിയ കേസില്‍ സ്ത്രീക്ക് തടവും പിഴയും ശിക്ഷ. ഇരിങ്ങാലക്കുട സ്വദേശി കെജെ ജിന്‍സിക്കാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചത്. 2005ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഗതാഗതകുരുക്കഴിക്കാൻ നടപടി വേണം; തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബസ് പണിമുടക്ക്

ഗതാഗതകുരുക്കഴിക്കാൻ നടപടി വേണം; തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബസ് പണിമുടക്ക്

പുഴയ്ക്കല്‍ റോഡിലെ ഗതാഗതകുരുക്കഴിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് തൃശൂര്‍-കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച പണിമുടക്കും. തൃശൂരില്‍നിന്നു മുതുവറ വഴി പോകുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബസുകളും പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് തൊഴിലാളി സംഘടനയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more