Short News

എല്ലാ പണിക്കും ഡിസ്‌കൗണ്ടുമായി ഹ്യുണ്ടായി സർവീസ് ക്യാമ്പ്

എല്ലാ പണിക്കും ഡിസ്‌കൗണ്ടുമായി ഹ്യുണ്ടായി സർവീസ് ക്യാമ്പ്

സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നവരാണ് ഹ്യുണ്ടായി. ഇന്ന് ക്രെറ്റ, വെന്യു, എക്സ്റ്റർ പോലുള്ള എസ്‌യുവി മോഡലുകളിലൂടെ കുതിച്ചുപായുന്ന ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ് വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ശ്രദ്ധ കൊടുത്തുവെങ്കിലും i10, ഓറ പോലുള്ള സാധാരണക്കാരുടെ വണ്ടികൾക്കും കമ്പനി പ്രാധാന്യം കൊടുക്കുന്നുണ്ട്.
വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം

വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം

റെനോ, നിസാൻ എന്നീ ബ്രാൻഡുകൾ ഇന്ത്യയ്ക്ക് വെളിയിൽ എത്ര വമ്പന്മാരാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നാൽ ഈ വമ്പന്മാർക്ക് പല കാരണങ്ങളാൽ നമ്മുടെ വിപണിയിൽ ഒരു സ്വാധീനം ചെലുത്താനോ കാര്യമായ വിഹിതം കൈവശമാക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെ നയങ്ങളും കമ്പനിയുടെ നിലപാടുകളും എല്ലാം ഇതിന് കാരണങ്ങളാണ്.
വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്നതാരെന്നറിയാമോ

വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്നതാരെന്നറിയാമോ

പല വണ്ടി ഭ്രാന്തൻമാരും നേരിടുന്ന ഒരു ചോദ്യമാണ് നിനക്ക് എന്താടാ വട്ടുണ്ടോ ഇത്രയും കാശ് വണ്ടിക്ക് വേണ്ടി ചിലവാക്കാൻ, ആ കാശ് ഉണ്ടെങ്കിൽ നിനക്ക് പത്ത് സെൻ്റ് സ്ഥാലം മേടിക്കാൻ മേലേ എന്നൊക്കെ. എത്രയൊക്കെ തെറി വിളിയും വഴക്കും കേട്ടാലും വീണ്ടും വണ്ടിക്ക് വേണ്ടി കാശ് മുടക്കുന്നവനാണ് ഒരു വണ്ടി പ്രാന്തൻ. ബോളിവുഡിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ആൺപെൺ ഭേദമന്യെ വാഹനപ്രേമമുണ്ട്.
ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം

ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം

ദേശീയ പാതകളിലൂടെയും എക്‌സ്പ്രസ് ഹൈവേകളിലൂടെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ നിരവധി ടോള്‍ പ്ലാസകളിലൂടെ കയറി ഇറങ്ങുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യം പുതിയ ടോള്‍ പിരിവ് സംവിധാനത്തിലേക്ക് മാറാന്‍ പോകുന്ന വിവരം നിങ്ങള്‍ ഇതിനോടകം അറിഞ്ഞ് കാണും. പുതിയ സംവിധാനം വരുന്നതോടെ നമ്മുടെ നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാകും. ഇതുസംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളാണ് ഇനി പറയാന്‍ പോകുന്നത്.