Short News

ട്രിപ്പിൾ കാമറയുമായി വാവെയ് ഫോൺ

ട്രിപ്പിൾ കാമറയുമായി വാവെയ് ഫോൺ

ലോകത്ത് ആദ്യമായി ട്രിപ്പിൾ കാമറ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാവെയ് ഫോൺ. അടുത്തമാസം ഈ ഫോൺ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. നോക്കിയ അഞ്ചു കാമറകളുമായി പുതിയ കാമറ അവതരിപ്പിക്കാനൊരുങ്ങുന്നുണ്ടെങ്കിലും അത് 2019 ലായിരിക്കുമെന്നാണ് സൂചന. എന്നാ ൽ മൂന്ന് കാമറകളുള്ള ഫോണിൻറെ പേര് ഇതുവരെ തീരുമാനമായിട്ടില്ല. ആപ്പിളും ഈ വർഷം മൂന്ന് കാമറകളുള്ള ഫോൺ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 
സ്ത്രീധന പ്രശ്നം മൂലം വധുവിന്‍റെ പിതാവ് ആത്മഹത്യക്ക്  ശ്രമിച്ചു

സ്ത്രീധന പ്രശ്നം മൂലം വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തർ പ്രദേശിലെ ദാൽപയിൽ വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്ത്രീധനം പോരെന്ന് പറഞ്ഞ് വരൻ വിവാഹം ഒഴിഞ്ഞു. സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ അധികം നൽകണമെന്ന് വരന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. ഈ തുക തനിക്ക് നൽകാനുള്ള ശേഷിയില്ലെന്ന് വധുവിന്‍റെ പിതാവ് അറിയിച്ചെങ്കിലും വരൻറെ ബന്ധുക്കൾ ചെവി കൊണ്ടില്ല.
സ്ത്രീ ആകര്‍ഷിക്കപ്പെടുന്ന രാശി

സ്ത്രീ ആകര്‍ഷിക്കപ്പെടുന്ന രാശി

രാശിപ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക. ഇതില്‍ പ്രധാനപ്പെട്ട ചില പുരുഷ രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നതിനുള്ള കഴിവുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള രാശിക്കാര്‍ എന്ന് നോക്കാം.

ഓഹരി വിപണി ആരംഭിച്ചത് നേരിയ നേട്ടത്തോടെ

ഓഹരി വിപണി ആരംഭിച്ചത് നേരിയ നേട്ടത്തോടെ

സെന്‍സെക്‌സ് 37 പോയന്റ് ഉയര്‍ന്ന് 33,812ലെത്തി. നിഫ്റ്റി 8 പോയന്റ് നേട്ടത്തില്‍ 10,386ലെത്തി. ബിഎസ്ഇയിലെ 922 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കിൽ 723 ഓഹരികള്‍ നഷ്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.