Short News

ഇലക്ട്രിക് വെസ്പയുമായി പിയാജിയോ

ഇലക്ട്രിക് വെസ്പയുമായി പിയാജിയോ

പതിനാലാമത് ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ പിയാജിയോ വെസ്പ ഇലക്ട്രിക്കയെയാണ് മുഖ്യ പോരാളിയായി അവതരിപ്പിച്ചിരിക്കുന്നത്. മിലാന്‍ ഓട്ടോ ഷോയിലായിരുന്നു ഇത് ആദ്യമായി അവതരിപ്പിച്ചത്. സ്കൂട്ടർ പ്രേമികളെ ആകർഷിക്കാൻ മനോഹരമായ ഡിസൈനോടു കൂടിയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വെസ്പ ഇലക്ട്രിക്ക എന്നാണ് ഇന്ത്യൻ നിരത്തുകളിലെത്തുക എന്ന് തീരുമാനം ആയിട്ടില്ല എന്ന് മാതൃഭൂമി റിപോർട്ട് ചെയ്യുന്നു.
കന്നിമൂലയിൽ സ്വന്തം വീടിന്‍റെ അടുക്കള പണിത ഒരു ആർക്കിടെക്റ്റ്

കന്നിമൂലയിൽ സ്വന്തം വീടിന്‍റെ അടുക്കള പണിത ഒരു ആർക്കിടെക്റ്റ്

തേയ്ക്കാത്ത ചെങ്കല്ലിൽ മനോഹരമായ വീടുകൾ കുറഞ്ഞ ചെലവിൽ ഉണ്ടാക്കുന്ന മിടുക്കനാണ് സതീശൻ. കന്നിമൂലയിൽ അടുപ്പുണ്ടാക്കിയാൽ ഒരു ദോഷവുമില്ലെന്ന് തെളിയിക്കാൻ സ്വന്തം വീടിന്റെ അടുക്കള കന്നിമൂലയിലാണ് സതീശൻ പണിതത്. 14 വർഷങ്ങൾക്ക് മുമ്പ് സതീശനെ കണ്ടപ്പോൾ ധരിക്കാറുണ്ടായിരുന്ന അതേ ഖദർ ഷർട്ടാണ് വേഷമെന്നും ഇപ്പോഴും സഞ്ചരിക്കുന്നത് സ്കൂട്ടറിലാണെന്നും എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ പറയുന്നു.
അധ്യാപികയെ പീഡിപ്പിക്കുമെന്ന് ഏഴാം ക്ലാസ്സുകാരൻറെ ഭീഷണി

അധ്യാപികയെ പീഡിപ്പിക്കുമെന്ന് ഏഴാം ക്ലാസ്സുകാരൻറെ ഭീഷണി

സമൂഹമാധ്യമത്തിലൂടെയാണ് അധ്യാപികയേയും അവരുടെ മകളേയും പീഡിപ്പിക്കുമെന്ന് ഏഴാം ക്ലാസ്സുകാരൻ ഭീഷണി മുഴക്കിയത്. ഡല്‍ഹിയിലെ ഗുരുഗ്രാമിലെ പ്രമുഖ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. ഈ സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വേറൊരു കുട്ടി കഴിഞ്ഞയാഴ്ച തന്നോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് വരണമെന്നും ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് ഇ മെയിൽ സന്ദേശവും അയച്ചിരുന്നു. 
ഒരു പെൺകുട്ടിയുടെ കൺസെഷൻ യുദ്ധങ്ങൾ'

ഒരു പെൺകുട്ടിയുടെ കൺസെഷൻ യുദ്ധങ്ങൾ'

വിദ്യാർത്ഥികൾക്കുള്ള ബസ് കൺസെഷൻ എന്നത് ബസ്സുടമകൾക്കും കണ്ടക്ടർമാർക്കും അവരുടെ ഔദാര്യമെന്നത് പോലെയാണ്. കൺസെഷന് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾ നേരിടുന്ന അപമാനങ്ങൾ വേറെയും. സ്കൂൾ പഠനകാലത്തെ ബസ് യാത്രകളും നടത്തിയ കൺസെഷൻ യുദ്ധങ്ങളെക്കുറിച്ചും അപർണ പ്രശാന്തി എഴുതുന്നു.