Short News

വിൻറർ ഒളിംപിക്സിന് നേരെ സൈബറാക്രമണം

വിൻറർ ഒളിംപിക്സിന് നേരെ സൈബറാക്രമണം

ഫെബ്രുവരി ഒമ്പതിന് നടന്ന വിൻറർ ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിനിടയിൽ ഗുരുതരമായ സൈബര്‍ ആക്രമണമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പ്യോങ് ചാങ് ഒളിംപിക്സിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. പ്രാദേശിക സമയം എട്ട് മണിയോടെയാണ് വെബ്‌സൈറ്റ് തിരികെയെത്തിയത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല
പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യവുമായി എയർസെൽ

പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യവുമായി എയർസെൽ

ടെലികോം കമ്പനിയായ എയര്‍സെല്‍ പാപ്പരായതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നു. വായ്പ നല്‍കിയവരുമായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. എയർസെല്ലിൻറെ മാതൃകമ്പനി മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സിസ് ആണ്.
സെൻസെക്സ് നഷ്ടത്തോടെ തുടങ്ങി

സെൻസെക്സ് നഷ്ടത്തോടെ തുടങ്ങി

സെൻസെക്‌സ് 117 പോയൻറ് താഴ്ന്ന് 33,893ലെത്തി. നിഫ്റ്റി 45 പോയൻറ് കുറഞ്ഞ് 10,402ലെത്തി. പൊതുമേഖല ഓഹരികളുടെ സൂചികയിലും നഷ്ടം തുടരുകയാണ്. എച്ച്ഡിഎഫ്സി, സണ ഫാർമ, ടാറ്റാ മോട്ടോഴ്സ്, ലുപിൻ, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, എസ്ബിഐ, വിപ്രോ, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി, എയർടെൽ എന്നീ കമ്പനികൾ നഷ്ടത്തിലാണ്.
ഈ ഫോണുകള്‍ക്ക് ജിയോയുടെ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു

ഈ ഫോണുകള്‍ക്ക് ജിയോയുടെ 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു

ജിയോ വീണ്ടും നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിക്കഴിഞ്ഞു. 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ മാത്രമല്ല ലഭിക്കുന്നത്, ഇതിനോടൊപ്പം ജിയോ കണക്ഷനും ഫ്രീയായി നല്‍കും. അങ്ങനെ ജിയോ വരിക്കാരും കൂടും.