ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
കണ്ണൂർ നഗരത്തിൽ അടുത്ത കാലത്തായി നിർത്തിയിട്ട കാറുകളും ഓടി കൊണ്ടിരിക്കെ ഇരു ചക്രവാഹനങ്ങളും കത്തിയെരിയുന്നത് പതിവു സംഭമായി മാറുന്നു. നാലു കാറുകളും മൂന്ന് ബൈക്കുകളുമാണ് അടുത്ത കാലത്തായി കത്തി നശിച്ചത്. കണ്ണോത്തും ചാൽ, പുതിയതെരു, വളപട്ടണം ടോൾ പ്ളാസ താഴെ ചൊവ്വ എന്നിവടങ്ങളിലാണ് കാർ കത്തി നശിച്ചത്.