കെയര്‍ ലോണ്‍ തുണയായത് 85661 കുടുംബങ്ങള്‍ക്ക്; 9126 അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്തത് 713.92 കോടി
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും വീടുകള്‍ക്കുണ്ടായ ചെറിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ലോണ്‍ പദ്ധതി സാന്ത്വനമായത് 85,661 കുടുംബങ്ങള്‍ക്ക്. പദ്ധതിയുടെ ഭാഗമായി 713.92 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്. കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലൊഴികെ 9126 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്.