Kerala Short News

കര്‍ഷക പ്രതിഷേധം; മുഖ്യമന്ത്രിയുടെ പ്രതികരണം രണ്ടാം ഘട്ട കുത്തിവെപ്പ്, ഷാഫി പറമ്പില്‍ എംഎല്‍എ

കര്‍ഷക പ്രതിഷേധം; മുഖ്യമന്ത്രിയുടെ പ്രതികരണം രണ്ടാം ഘട്ട കുത്തിവെപ്പ്, ഷാഫി പറമ്പില്‍ എംഎല്‍എ

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു, മമത ബാനര്‍ജി പ്രതികരിച്ചു, ഉദ്ദവ് താക്കറെ പ്രതികരിച്ചു, ബിജെപിയുടെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന വരുണ്‍ ഗാന്ധി പോലും പ്രതികരിച്ചു. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന രണ്ടാം ഘട്ട കുത്തിവെപ്പിന്റെ ഉദ്ഘാടനമായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എ ആഞ്ഞടിച്ചു

നിലമ്പൂരിലെ മവോയിസ്റ്റ് വെടിവെപ്പ് അന്വേഷിക്കാന്‍ എന്‍.ഐ.എ എത്തുന്നു

നിലമ്പൂരിലെ മവോയിസ്റ്റ് വെടിവെപ്പ് അന്വേഷിക്കാന്‍ എന്‍.ഐ.എ എത്തുന്നു

മലപ്പുറം: തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത, വേല്‍മുരുകന്‍ എന്നിവരടക്കം പ്രതികളായ കേരളത്തിലെ ഏറ്റവും കുപ്രസിദ്ധമായ നിലമ്പൂര്‍ മാവേയിസ്റ്റ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. 19 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2016 ല്‍ നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയെന്നും സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനാചരണമാചരിച്ചുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2017 ല്‍ മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ചു കൊണ്ടിരുന്ന കേസായിരുന്നു ഇത്. ഒടുവില്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

തണ്ടര്‍ബോള്‍ട്ടുമായുള്ളഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരടക്കം 19 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിലെ പ്രതിയായിരുന്ന രാജന്‍ ചിറ്റിലപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2016 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.
നിലമ്പൂര്‍ മുണ്ടക്കടവ് കേളനിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ വനത്തില്‍. ഇവരടങ്ങുന്ന സംഘം ആയുധ പരിശീലന ക്യാംപ് നടത്തിയെന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ യോഗം ചേര്‍ന്നതിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ വിരുദ്ധ ക്യാംപ് സംഘടിപ്പിക്കുക, തീവ്രവാദ സംഘടനയില്‍ അംഗമാകുക, ആയുധങ്ങള്‍ ശേഖരിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടിരുന്നു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐയും മനുഷ്യാവകാശ സംഘടനകളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി സമഗ്ര അന്വേഷണത്തിനായി പെരിന്തല്‍മണ്ണ സബ് കല്ക്ടറെ നിയോഗിച്ചത്.

സംസ്ഥാനത്ത് ആദ്യമായി പൊലീസിന്റെ അക്രമണത്തില്‍ മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു നിലമ്പൂരിലേത്. രണ്ടു സി.ഐമാരുടെയും മൂന്ന് എസ്.ഐമാരുടെയും നേതൃത്വത്തില്‍ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും കേരള പൊലീസിലെ ഭീകരവിരുദ്ധ സേനക്കാരും ഉള്‍പ്പെട്ട 60 അംഗ ദൗത്യസംഘമാണു മാവോയിസ്റ്റുകളെ നേരിട്ടത്.

22 പേരടങ്ങിയ മാവോയിസ്റ്റ് സംഘത്തെയാണ് പൊലീസ് നേരിട്ടതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും അന്വേഷണം വേണമെന്നും വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു. ഈ വാദങ്ങള്‍ എല്ലാം നിഷേധിച്ച് പൊലീസും രംഗത്തെത്തുകയായിരുന്നു. അന്ന് വനത്തിനുള്ളിലെ മവോയിസ്റ്റ് സാന്നിധ്യം കേരളാ പൊലീസിന് കൈമാറിയത് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘമായിരുന്നു.
എല്‍.ടി.ടി ഇ പോലുള്ള സംഘടനകളെ നേരിട്ട് പരിചയമുള്ള സംഘമാണ് ഇവര്‍. ക്യൂ ബ്രാഞ്ച് സംഘത്തിന് ലഭിച്ച ഫോണ്‍ സിഗ്നലില്‍ നിന്നാണ് വനത്തില്‍ മാവോയിസ്റ്റ് സംഘമുണ്ടെന്ന് ഇവര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ടിന്റെ സഹായത്തോടെ കേരള പൊലീസ് മവോയിസ്റ്റുകളെ വെടിവെച്ച് വീഴ്ത്തിയത്.
മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഏഴ് മുറിവുകളുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. നാലു വെടിയുണ്ടകള്‍ ദേഹത്ത് തറച്ചിരുന്നു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തു പോകുകയും ചെയ്തതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ വെടിയേറ്റത് അജിതയ്ക്കാണ്. പത്തൊന്‍പത് തവണയാണ് ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്്. ശരീരത്തില്‍ നിന്ന് കിട്ടിയത് അഞ്ചു തിരകളും. 14 തിരകള്‍ ദേഹം തുളച്ച് പുറത്തു പോയി.
പല അകലങ്ങളില്‍ നിന്ന് പൊലീസ് വെടിവച്ചതാണെന്ന നിഗമനത്തിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.നിലവില്‍ കേസില്‍ മാവോയിസ്റ്റ് പീപ്പിള്‍ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരെ പിടികിട്ടാനുണ്ട്.