എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഉപയോക്താക്കൾക്കായി ധാരാളം ഓൺലൈൻ സേവനങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നുണ്ട്. എസ്ബിഐ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആക്സസ് ചെയ്യുന്നത് മുതൽ നിരവധി കാര്യങ്ങൾ എസ്ബിഐയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നിർവഹിക്കാൻ സാധിക്കും.