Sports Short News

'ഈ ചതി വേണ്ടായിരുന്നു...' എന്ന് ധോനിയോട് കുഞ്ഞാരാധകന്‍

'ഈ ചതി വേണ്ടായിരുന്നു...' എന്ന് ധോനിയോട് കുഞ്ഞാരാധകന്‍

ഹോങ് കോങ്ങിനെതിരേ അഞ്ചാമനായി ഇറങ്ങി ധോനി അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. അതില്‍ ഒരു കുഞ്ഞു ആരാധകന്റെ നിരാശയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വീഡിയോയില്‍ തന്റെ നിരാശയും ദേഷ്യവുമെല്ലാം ഈ ആരാധകന്‍ കാണിക്കുന്നത് കാണാവുന്നതാണ്. ഏകദിനത്തില്‍ ഒമ്പതാം തവണയാണ് ധോനിക്ക് പൂജ്യത്തിന് പുറത്താവേണ്ടി വരുന്നത്.
ഇന്ത്യയും പാകിസ്താനും ദുബായില്‍ ഇന്ന് ഏറ്റുമുട്ടും

ഇന്ത്യയും പാകിസ്താനും ദുബായില്‍ ഇന്ന് ഏറ്റുമുട്ടും

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ കളി കാണാന്‍ ദുബായിലെത്തുന്നുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് ഏഷ്യ കപ്പിലെ സൂപ്പര്‍ പോരാട്ടമാന്ന് വിശേഷിക്കപ്പെടുന്ന മത്സരം ആരംഭിക്കും.‌ ഏഷ്യ കപ്പില്‍ ഇരുടീമുകളും ഇതുവരെ 12 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി, ഇതില്‍ ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്താനൊപ്പം അഞ്ച് വിജയമുണ്ട്.
ഏഷ്യാ കപ്പ്:  ഹാവൂ... രക്ഷപ്പെട്ടു!! ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി

ഏഷ്യാ കപ്പ്: ഹാവൂ... രക്ഷപ്പെട്ടു!! ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി

നിലവിലെ ജേതാക്കളായ ഇന്ത്യ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനോട് ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ 26 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 285 റണ്‍സാണ് നേടിയത്. മറുപടിയില്‍ 259 റണ്‍സെടുക്കാനേ ഹോങ്കോങിനായുള്ളൂ.
ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്തതെന്തിന്?; ബംഗ്ലാ ബാറ്റ്‌സ്മാന്‍ തമീം

ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്തതെന്തിന്?; ബംഗ്ലാ ബാറ്റ്‌സ്മാന്‍ തമീം

ശ്രീലങ്കയ്‌ക്കെതിരെ ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്ത തമീം ഇഖ്ബാലിന്റെ വീഡിയോ വൈറലായിരുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ ശ്രീലങ്കന്‍ ബൗളര്‍ ലക്മലിന്റെ ഏറുകൊണ്ട് ഇടതുകൈയ്യില്‍ പൊട്ടലുമായി താരം പവലിയനിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഒന്‍പതാം വിക്കറ്റില്‍ ഒറ്റക്കൈയ്യുമായി ഇറങ്ങി ഒരറ്റത്ത് സപ്പോര്‍ട്ട് ചെയ്തതോടെ അവസാന മൂന്നോവറില്‍ 32 റണ്‍സാണ് റഹീമുമൊത്ത് തമീം കൂട്ടുകെട്ടുണ്ടാക്കിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more