അന്ന് ദീപികയെ സംവിധായകന് കെട്ടിപ്പിടിച്ച് ചുംബിച്ചു; പൊതുവേദിയില്‍ നടന്ന സംഭവകഥ വീണ്ടും വൈറലാവുന്നു
2014 ലാണ് ദീപികയും സംവിധായകന് ഹോമി അദാജാനിയയും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹോമി സംവിധാനം ചെയ്ത് ദീപിക നായികയായി അഭിനയിച്ച ഫൈന്‍ഡിങ് ഫാനി എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ സന്തോഷത്തിന് നടത്തിയ പാര്‍ട്ടിയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ദീപികയെ ചേര്‍ത്ത് പിടിച്ച് ഹോമി കവിളില്‍ ചുംബിച്ചു. ഇത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായി മാറുകയും ചെയ്തു.