Short News

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8

ടാറ്റ ടെക്‌നോളജീസ് ചൈനീസ് വിപണിയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന നിയോ ES8 വൈദ്യുത എസ്‌യുവി വാഹനലോകത്ത് വീണ്ടും ടാറ്റയുടെ പേര് ഉയര്‍ത്തിക്കാട്ടുകയാണ്. ഷാങ്ഹായി ആസ്ഥാനമായുള്ള നിയോ കമ്പനിയുമായി ചേര്‍ന്നാണ് പൂര്‍ണ്ണ വൈദ്യുത എസ്‌യുവി ES8 -നെ ടാറ്റ ടെക്‌നോളജീസ് നിര്‍മ്മിച്ചത്. 32 മാസമെടുത്തു ES8 പദ്ധതി പൂര്‍ത്തീകരിക്കാന്‍.
പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്

പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്

ബൗളിങ്ങിനിടെ വേദനകൊണ്ട് നിലത്തുവീണ പാണ്ഡ്യയെ പിന്നീട് സ്ട്രക്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നടുവിന് പരിക്കേറ്റ പാണ്ഡ്യക്ക് എത്ര കളികളില്‍ പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ലെങ്കിലും ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകൾ. പതിനെട്ടാം ഓവറിൽ ബാബര്‍ അസമിനെതിരെ പന്തെറിഞ്ഞയുടന്‍ പാണ്ഡ്യ നിലത്തുവീഴുകയായിരുന്നു.
പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സണായി യുഡിഎഫിലെ ഗീതാസുരേഷിനെ തെരഞ്ഞെടുത്തു

പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സണായി യുഡിഎഫിലെ ഗീതാസുരേഷിനെ തെരഞ്ഞെടുത്തു

പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സണായി യു.ഡി.എഫിലെ ഗീതാസുരേഷിനെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന കൺസിൽ യോഗത്തിലാണ് തീരുമാനം എൽ.ഡി.എഫിന്റെ ശോഭാ കെ. മാത്യുവിനെ എട്ട് വോട്ടിന് പരാജയപ്പെടുത്തി 22 വോട്ടിനാണ് ഗീതാ സുരേഷ് വിജയിച്ചത്. എസ്.ഡി.പി.ഐ അംഗം വൽസല വോട്ട് ചെയ്യാതെ വിട്ടുനിന്നു. രാജിവെച്ച മുൻ ചെയർപേഴ്‌സൺ രജനീപ്രദീപ് വോട്ട്‌ചെയ്ത ശേഷം ഫലം അറിയാൻ കാത്തിരിക്കാതെ കൗൺസിൽ ഹാൾ വിട്ടു പോയി.

പുയ്യാപ്ലെ, പുയ്യാപ്ലെ.. എന്ന വിളി കേട്ട് ഷുഹൈബ് മാലികിന് ചിരി വന്നു

പുയ്യാപ്ലെ, പുയ്യാപ്ലെ.. എന്ന വിളി കേട്ട് ഷുഹൈബ് മാലികിന് ചിരി വന്നു

ഏഷ്യാകപ്പിൽ ഇന്ത്യാ- പാകിസ്താൻ മത്സരത്തിനിടെ മലയാളികള്‍ ഒപ്പിച്ച പണിയില്‍ പാക് താരം ഷുഹൈബ് മാലിക് അന്തം വിട്ടുപോയി. ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവായ ഷുഹൈബ് മാലിക്കിനെ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് മലയാളി ആരാധകർ പുയ്യാപ്ലെ എന്ന് വിളിച്ചത്. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷുഹൈബ് ഇത് കേട്ട് ആരാധകരെ നോക്കി ചിരിക്കുകയായിരുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more