Automobile Short News

555 KM റേഞ്ചുള്ള എംജിയുടെ പുത്തൻ ഇലക്‌ട്രിക് SUV വരുന്നു

555 KM റേഞ്ചുള്ള എംജിയുടെ പുത്തൻ ഇലക്‌ട്രിക് SUV വരുന്നു

ഇവികളിലൂടെ ഇമേജ് തന്നെ മാറ്റിമറിച്ച് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി മാറിയവരാണ് എംജി മോട്ടോർ (MG Motor). കോമെറ്റ് (Comet EV), വിൻഡ്‌സർ (Windsor EV) എന്നിവയിലൂടെയാണ് കമ്പനി വിസ്‌മയം തീർത്ത് മുന്നേറുന്നത്. രാജ്യത്തെ ആദ്യ സിയുവിയായ വിൻഡ്‌സറിൻ്റെ വിജയത്തിന് ശേഷം സൈബർ‌സ്റ്റർ, എം‌ജി M9 എന്നിങ്ങനെ രണ്ട് ആഡംബര വൈദ്യുത കാറുകളും കൂടി പുറത്തിറക്കി കഴിവ് തെളിയിച്ച ബ്രാൻഡ് ഇനി ഹൈബ്രിഡുകൾ, പുതിയ ICE മോഡലുകൾ എന്നിവയിലൂടെ ഇന്ത്യയിൽ തങ്ങളുടെ മോഡൽ നിര വികസിപ്പിക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കുകയാണ്.
28 KM മൈലേജുള്ള വലിയ SUV വിലകുറച്ച് വിറ്റ് പണം വാരി മാരുതി

28 KM മൈലേജുള്ള വലിയ SUV വിലകുറച്ച് വിറ്റ് പണം വാരി മാരുതി

മാരുതി സുസുക്കി ഏറ്റവും ഒടുവിലായി വിപണിയിലെത്തിച്ച വിക്ടോറിസ് എസ്‌യുവി ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ച് മികച്ച മുന്നേറ്റം തുടരുന്നു. ആകര്‍ഷകമായ ഡിസൈനും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ഈ മോഡലിന് വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂത്തിനെയും ഫാമിലി കാര്‍ ഉപഭോക്താക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന വിക്‌ടോറിസിന്റെ വരവില്‍ എസ്‌യുവി സെഗ്മെന്റില്‍ തങ്ങളുടെ കരുത്ത് കൂട്ടിയിരിക്കുകയാണ് മാരുതി. ഓട്ടോപണ്ഡിറ്റ്‌സ് പുറത്തുവിട്ട വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരിയില്‍ മാരുതി സുസുക്കി 13,021 യൂണിറ്റ് വിക്ടോറിസ് എസ്‌യുവി കളാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഇത് അനുസരിച്ച് ഓരോ ദിവസവും ശരാശരി 465 വിക്‌ടോറിസ് വീതം മാരുതി വിറ്റഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.
'മല്ലൂ'സ് സൂപ്പര്‍ താരം വിവാഹ വാർഷികത്തിന് സമ്മാനിച്ച കാര്‍

'മല്ലൂ'സ് സൂപ്പര്‍ താരം വിവാഹ വാർഷികത്തിന് സമ്മാനിച്ച കാര്‍

എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലിക്കും മുമ്പേ സാധാരണ കൊമേഴ്ഷ്യല്‍ സിനിമകള്‍ വെച്ച് മലയാളികളുടെ ദത്തുപുത്രനായി മാറിയ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍ (Allu Arjun). സ്‌റ്റൈലിഷ് സ്റ്റാറിന്റെ അമ്മാവനും ടോളിവുഡിലെ മെഗാ സ്റ്റാറുമായ ചിരഞ്ജീവിയുടെ ചില മൊഴിമാറ്റ സിനിമകള്‍ നന്നായി ഓടിയെങ്കിലും കേരളത്തില്‍ അല്ലുവിനോളം തരംഗം സൃഷ്ടിച്ച തെലുങ്ക് നടന്‍ വേറെയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെലുങ്ക് താരം താനാണെന്ന് അദ്ദേഹം പലപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. 'മല്ലു അര്‍ജുന്‍' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കേരളത്തിലെ ആരാധകരോട് നന്ദി രേഖ്‌പ്പെടുത്താറുള്ള താരം കേരളം തന്റെ രണ്ടാം വീടാണെന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കൈലാക്കിന്  70,000 രൂപ ഡിസ്‌കൗണ്ട്

കൈലാക്കിന് 70,000 രൂപ ഡിസ്‌കൗണ്ട്

നിങ്ങള്‍ പുതിയ കോംപാക്ട് എസ്‌യുവി വാങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ പോക്കറ്റ് ചോരാതെ തന്നെ ഒരു ഫോറിന്‍ കാര്‍ സ്വന്തമാക്കാന്‍ ഒരു മികച്ച അവസരം വന്നെത്തിയിട്ടുണ്ട്. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡയുടെ ജനപ്രിയ മോഡലായ കൈലാക്കിന് (Skoda Kylaq) 2026 മാര്‍ച്ച് മാസത്തില്‍ വന്‍ വില കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ചിലെ ഈ ബമ്പര്‍ ഓഫറിലൂടെ 70,000 രൂപ വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് ഓട്ടോപണ്ഡിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഡല്‍ ഇയര്‍ അനുസരിച്ചാണ് ഡിസ്‌കൗണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസത്തെ കൈലാക്കിന്റെ ഓഫറും സബ് 4 മീറ്റര്‍ എസ്‌യുവിയുടെ സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.