Short News

ബജാജ് ഇലക്ട്രിക്കൽസ് എംഡി ആനന്ദ് ബജാജ് അന്തരിച്ചു

ബജാജ് ഇലക്ട്രിക്കൽസ് എംഡി ആനന്ദ് ബജാജ് അന്തരിച്ചു

ബജാജ് ഇലക്ട്രിക്കൽസ് കമ്പനിയുടെ മാനേജിം​ഗ് ഡയറക്ടർ ആനന്ദ് ബജാജ് അന്തരിച്ചു. ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജിന്റെ മകനാണ് ഇദ്ദേഹം. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം ബജാജ് ഇലക്ട്രിക്കൽസിന്റെ മാനേജിം​ഗ് ഡയറക്ടറായി നിയമിതനായത്. പൂജയാണ് ഭാര്യ, വൻരാജ് ഏക മകനാണ്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത് 17 പേർ

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത് 17 പേർ

ഇതോടെ ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 49 ആയി. പ്രളയത്തിൽ പെട്ട് ഏഴ് പേരെ കാണാതായിട്ടുമുണ്ട്. പതിനാല് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 34 ഡാമുകളാണ് തുറന്നിട്ടുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കെത്തി.     
ശബരിമലയും പമ്പയും ഒറ്റപ്പെട്ടു

ശബരിമലയും പമ്പയും ഒറ്റപ്പെട്ടു

ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് കർശനമായി നിർദേശിച്ചിട്ടുണ്ട്.പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ പമ്പയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ്
മഴക്കെടുതി; പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂറും തുറക്കണം: മന്ത്രി എ.സി. മൊയ്തീൻ

മഴക്കെടുതി; പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂറും തുറക്കണം: മന്ത്രി എ.സി. മൊയ്തീൻ

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂറും തുറക്കാനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ . ചാലക്കുടി റസ്റ്റ്ഹൗസിൽ വച്ചു നടന്ന ദുരിതാശ്വാസ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തടസങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ തുക പെട്ടന്നു തന്നെ അനുവദിക്കണം.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more