Short News

പെട്രോൾ പമ്പിൽ പേടിഎം ഉപയോ​ഗിച്ചാൽ 7500 രൂപ ക്യാഷ്ബാക്ക്!!!

പെട്രോൾ പമ്പിൽ പേടിഎം ഉപയോ​ഗിച്ചാൽ 7500 രൂപ ക്യാഷ്ബാക്ക്!!!

പെട്രോൾ പമ്പുകളിൽ പേടിഎം ഉപയോ​ഗിക്കുന്നതു വഴി നേടാം 7500 ക്യാഷ്ബാക്ക്. പമ്പുകളിൽ കുറഞ്ഞത് 50 രൂപയുടെ വരെ ഇടപാടുകൾ നടത്തുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. 2018 ഓഗസ്റ്റ് 1 മുതൽ 2019 ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി. പെട്രോൾ പമ്പുകളിലെ ഇടപാടിന് ശേഷം 48 മണിക്കൂറിനുള്ളിൽ ക്യാഷ്ബാക്ക് നിങ്ങളുടെ പേടിഎം വാലറ്റിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
ലംബോര്‍ഗനിയുമായി ചീറിപ്പാഞ്ഞ ബ്രിട്ടീഷ് ടൂറിസ്റ്റ് പിഴയടച്ച് രക്ഷപ്പെട്ടു

ലംബോര്‍ഗനിയുമായി ചീറിപ്പാഞ്ഞ ബ്രിട്ടീഷ് ടൂറിസ്റ്റ് പിഴയടച്ച് രക്ഷപ്പെട്ടു

ആഢംബര കാറായ ലംബോര്‍ഗിനി വാടകക്കെടുത്ത് അമിത വേഗതയില്‍ ഓടിച്ചതിന് 1.7 ലക്ഷം ദിര്‍ഹം പിഴ വരുത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് അവസാനം പിഴയടച്ചു. ദുബയ് പോലിസ് നല്‍കിയ ഇളവ് സ്വീകരിച്ച് 117,380 ദിര്‍ഹം അടച്ചാണ് വിനോദസഞ്ചാരി തന്റെ പാസ്‌പോര്‍ട്ട് തിരികെ നേടിയത്.

കഴിഞ്ഞ ജൂലൈ 30നായിരുന്നു ദുബയ് ശെയ്ഖ് സായിദ് റോഡിലൂടെ ബ്രട്ടീഷുകാരന്റെ മരണയോട്ടം. മണിക്കൂറില്‍

ദുരിതാശ്വാസ ക്യാമ്പുകള്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

ദുരിതാശ്വാസ ക്യാമ്പുകള്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

പലയിടങ്ങളിലേക്കും രക്ഷാ പ്രവർത്തകർക്ക്​ എത്തിപ്പെടാനായിട്ടില്ല. കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലും പത്തനംതിട്ടയിലുമായി ഭക്ഷണവും ശുദ്ധജലവും ഇല്ലാതെ ഒട്ടേറെ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചാലക്കുടി പുഴയുടെ തീരത്ത്​ അത്താണി കടക്കൻ കടവ്​  70ഓളം പേർ താമസിച്ച കെട്ടിടത്തി​​​​​ന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണു.
ഇടുക്കി അണക്കെട്ട് പരമാവധി ശേഷിയിലേക്ക്

ഇടുക്കി അണക്കെട്ട് പരമാവധി ശേഷിയിലേക്ക്

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402.35 അടിയിലെത്തിയിട്ടുണ്ട്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ വെള്ളം എത്തുമെന്നാണ് വിലയിരുത്തല്‍.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more