Short News

യൂണിയൻ ബാങ്കിന് 130 കോടി രൂപ ലാഭം

യൂണിയൻ ബാങ്കിന് 130 കോടി രൂപ ലാഭം

പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഏപ്രിൽ - ജൂൺ ക്വാർട്ടറിൽ 130 കോടി രൂപ ലാഭം നേടി. 2017ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തിൽ 12 ശതമാനമാണ് വളർച്ചയുണ്ടായിരിക്കുന്നത്. 116.58 കോടി രൂപയായിരുന്നു കഴിഞ്ഞ ഏപ്രിൽ - ജൂൺ ത്രൈമാസത്തിലെ ലാഭം. 9567.69 കോടി രൂപയിൽ നിന്ന് വരുമാനം 9908.76 കോടിയിലേക്ക് ഉയർന്നു. ഇതിൽ 8700 .81 കോടി രൂപയും പലിശ ഇനത്തിലാണ്.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ അഭ്യര്‍ത്ഥനയുമായി മോഹന്‍ലാല്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ അഭ്യര്‍ത്ഥനയുമായി മോഹന്‍ലാല്‍

പ്രളയദുരന്തം നമ്മുടെ നാടിനെ വിഴുങ്ങികൊണ്ടിരിക്കുകയാണ്. ജീവനും സ്വത്തിനും കനത്ത നാശം വിതച്ച് പ്രകൃതി കലിതുള്ളുന്ന അവസ്ഥയാണ് നിലവില്‍. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ സങ്കടകയലായി നമ്മുടെ കേരളം മാറിയിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തെ പ്രളയവ്യാധിയില്‍ നിന്ന് കരകയറ്റാന്‍ നമുക്ക് ഒരുമിക്കാമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
വെള്ളപ്പൊക്കം: ഇന്റർനെറ്റും കാളിംഗും സൗജന്യം, കാലാവധി ഒരാഴ്ച

വെള്ളപ്പൊക്കം: ഇന്റർനെറ്റും കാളിംഗും സൗജന്യം, കാലാവധി ഒരാഴ്ച

മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ടെലികോം കമ്പനികൾ സംസ്ഥാനത്തിന് സൗജന്യ സേവനം നൽകുന്നു. ബി.എസ്.എൻ.എൽ, എയർടെൽ, വൊഡാഫോൺ, ഐഡിയ, ജിയോ, തുടങ്ങിയ സേവന ദാതാക്കളാണ് സൗജന്യ ഡാറ്റയും കാളും നൽകുന്നത്. 20 മിനിട്ട് സൗജന്യ കോളുകളാണ് ബി.എസ്.എൻ.എല്ലിന്റെ ഓഫർ. ദിവസവും ബി.എസ്.എൻ.എൽ നമ്പരുകളിലേയ്‌ക്കും മറ്റ് നെറ്റ് വർക്കുകളിലേയ്‌ക്കും 20 മിനുട്ട് സൗജന്യമായി വിളിക്കാം.

ഹെലികോപ്റ്ററിൽ കയറാൻ തയ്യാറാവാതെ ആളുകൾ.. ചെങ്ങന്നൂരിലെ അമ്പരപ്പിക്കുന്ന കാഴ്ച

ഹെലികോപ്റ്ററിൽ കയറാൻ തയ്യാറാവാതെ ആളുകൾ.. ചെങ്ങന്നൂരിലെ അമ്പരപ്പിക്കുന്ന കാഴ്ച

രക്ഷാപ്രവർത്തനത്തോട് ചെങ്ങന്നൂരിലെ ചിലർ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഭക്ഷണവും വെള്ളവും എത്തിച്ചാൽ മതിയെന്നും വീട്ടിൽ തന്നെ തുടരാനാണ് താൽപര്യം എന്നുമാണ് ചിലർ രക്ഷാ പ്രവർത്തകരെ അറിയിക്കുന്നത്. മറ്റ് ചിലർ ഹെലികോപ്റ്ററിൽ ഭയം മൂലം കയറാൻ മടിക്കുന്നവരാണ്. രക്ഷാ പ്രവർത്തനത്തോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more