മഹീന്ദ്ര XEV 9S സ്വന്തമാക്കിയ വെറ്ററന്‍ നടനെ മനസിലായോ?
ഓട്ടോമൊബൈൽസ്
- 2 hr, 43 min ago
വെറ്ററന്‍ ബോളിവുഡ് നടന് കബീര്‍ ബേദി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും പുതിയ പ്രീമിയം ഇലക്ട്രിക് എസ്യുവിയായ 'XEV 9S' സ്വന്തമാക്കി. കബീര്‍ ബേദിയും ഭാര്യ പര്വീന് ദുസാഞ്ചും മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നേരിട്ടെത്തി പുത്തന്‍ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം അനാര്‍ക്കലിയില്‍ നായികയുടെ കര്‍ക്കശക്കാരനായ പിതാവിന്റെ വേഷം കബീര്‍ ബേദി അവിസ്മരണീയമാക്കിയിരുന്നു. ആ സിനിമ കണ്ടവരാരും തന്നെ താരത്തെ മറക്കാനിടയില്ല.