Short News

ബിഗ്ബോസിൽ പോൺ താരം ഡാനി ? ഒരാഴ്ചക്ക് 95 ലക്ഷം രൂപ,  ഈ സീസൺ പൊളിക്കും

ബിഗ്ബോസിൽ പോൺ താരം ഡാനി ? ഒരാഴ്ചക്ക് 95 ലക്ഷം രൂപ, ഈ സീസൺ പൊളിക്കും

ബിഗ്ബോസിന്റെ 12ാം സീസണിൽ പോൺ താരം ഡാനി ഡിയും മത്സരാർഥിയായി എത്തുന്നുണ്ടെന്നു‌ള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ ഡാനിയുടെ ജോഡിയായി എത്തുക നടിയും മോഡലുമായ മാഹിക ശർമ്മയാണത്രേ. 95 ലക്ഷം രൂപയാണ് ഒരു ആഴ്ച ഇവർക്ക് നിൽകുന്ന പ്രതിഫലം. ഇവരാകും ബിഗ്ബോസ് ഹൗസിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാർഥികൾ

പ്രളയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഗൂണ്ടാപിരിവ്: പ്രതിപക്ഷം

പ്രളയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഗൂണ്ടാപിരിവ്: പ്രതിപക്ഷം

പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഗുണ്ടാപിരിവാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ നിര്‍ബന്ധിതമായി ശമ്പളം പിടിക്കുകയാണ്. അനുവാദമില്ലാതെ ഉത്സവകാല ബത്ത പിടിച്ചെടുത്തതിന് പിന്നാലെയാണ് ശമ്പളവും പിടിക്കുന്നത്.

യു.പിയില്‍ അജ്ഞാത പനി; 79 മരണം

യു.പിയില്‍ അജ്ഞാത പനി; 79 മരണം

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെയാണ് അജ്ഞാത പനി ബാധിച്ച് 79 പേർ മരിച്ചത്. മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്നത് തടയാന്‍ അധികൃതർ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം ഇറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം ഇറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി തെരഞ്ഞെടുത്തത്. ആറുതവണ വിമാനം പറത്തിനോക്കുകയും വിമാനത്താവളത്തിലെ മറ്റു സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നതാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more