Short News

ഇപ്പോൾ രാഷ്ട്രീയം കലർത്തുന്നത് കുടിവെള്ളത്തിൽ വിഷം കലക്കുന്നതിന് തുല്യം

ഇപ്പോൾ രാഷ്ട്രീയം കലർത്തുന്നത് കുടിവെള്ളത്തിൽ വിഷം കലക്കുന്നതിന് തുല്യം

മുഖ്യമന്തിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ ആളും അർത്ഥവും നൽകി പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. ഇതിൽ രാഷ്ട്രീയം കലർത്തി മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുന്നതിനു തുല്യമാണെന്നും നടൻ ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മഹാ പ്രളയത്തിന്റെ നാളുകളിൽ നിന്നും നമ്മൾ സാവധാനത്തിൽ കരകയറുകയാണെന്നും ജോയ് പറയുന്നു.
യുഡിഎഫ് കൺവീനറായി ബെന്നി ബെഹ്നാനെ തിരഞ്ഞെടുത്തു

യുഡിഎഫ് കൺവീനറായി ബെന്നി ബെഹ്നാനെ തിരഞ്ഞെടുത്തു

ഐക്യജനാധിപത്യ മുന്നണിയുടെ പുതിയ കൺവീനറായി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാനെ തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അറിയിച്ചത്. യുഡിഎഫ് ഘടകകക്ഷികലോട് അഭിപ്രായം ചോദിച്ച ശേഷമാണ് തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായ ബെന്നി ബെഹ്നാൻ തൃക്കാക്കര മുൻ എംഎൽഎ കൂടിയാണ്.     
പ്രളയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഗൂണ്ടാപിരിവ്: പ്രതിപക്ഷം

പ്രളയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഗൂണ്ടാപിരിവ്: പ്രതിപക്ഷം

പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഗുണ്ടാപിരിവാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ നിര്‍ബന്ധിതമായി ശമ്പളം പിടിക്കുകയാണ്. അനുവാദമില്ലാതെ ഉത്സവകാല ബത്ത പിടിച്ചെടുത്തതിന് പിന്നാലെയാണ് ശമ്പളവും പിടിക്കുന്നത്.

യു.പിയില്‍ അജ്ഞാത പനി; 79 മരണം

യു.പിയില്‍ അജ്ഞാത പനി; 79 മരണം

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെയാണ് അജ്ഞാത പനി ബാധിച്ച് 79 പേർ മരിച്ചത്. മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്നത് തടയാന്‍ അധികൃതർ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more