Short News

അഭിഷേക് ബച്ചന്‍റെ 'മന്‍മര്‍സിയാന്‍' ട്രെയിലര്‍

അഭിഷേക് ബച്ചന്‍റെ 'മന്‍മര്‍സിയാന്‍' ട്രെയിലര്‍

രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന്‍റെ പുറത്തിറങ്ങുന്ന ചിത്രമാണ് ‘മന്‍മര്‍സിയാന്‍'. 2016ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ് എന്നിവർക്കൊപ്പം അഭിനയിച്ച ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ഹിന്ദി ചിത്രം. ത്രികോണ പ്രണയകഥ പറയ്യുന്ന മന്‍മര്‍സിയാന്‍ അനുരാഗ് കശ്യപാണ് സംവിധാനം ചെയ്തിരിക്കുന്നത്. തപ്സി പന്നു, വിക്കി കൗശല്‍ എന്നിവരും വേഷമിടുന്നു.
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്നും സംസാരിച്ചു

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്നും സംസാരിച്ചു

പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി അന്വേഷിച്ചറിഞ്ഞു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും പിണറായി അറിയിച്ചു. ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്ര മോദി നാളെ കൊച്ചിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
മലപ്പുറത്ത് ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

മലപ്പുറത്ത് ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി

കനത്തമഴ തുടരുന്നതിനാല്‍ ദുരന്തസാധ്യത മുന്‍കൂട്ടി കണ്ടാണ് നടപടിയെന്ന് കളക്ടര്‍ അറിയിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ ഉടന്‍ മാറിതാമസിക്കേണ്ടതാണ്. മാറാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ മാറ്റുന്നതാണ്. ജനങ്ങളുടെ ജീവന് ഭീഷണിയായി നില്‍കുന്ന വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മരങ്ങള്‍ വനം വകുപ്പ് തന്നെ അടിയന്തരമായി മുറിച്ചു മാറ്റേണ്ടതാണ്.
കേരളത്തിന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ വേണമെന്ന് വരുണ്‍ ധവാന്‍

കേരളത്തിന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ വേണമെന്ന് വരുണ്‍ ധവാന്‍

ദേശീയമാധ്യമങ്ങള്‍ കേരളത്തിലേക്ക് ശ്രദ്ധ ചെലുത്തേണ്ടതാണ്. അതുപോലെ കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സഹായവും അവരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ബോളിവുഡ് നടന്‍ വരുണ്‍ ട്വിറ്ററില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള വഴി നടന്‍ സിദ്ധാര്‍ത്ഥ്‌ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടെന്നും വരുണ്‍ പറയുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more