Short News

ആഗ്രഹം തുറന്നുപറഞ്ഞ് പേളി! അമ്മയോട് പറയാന്‍ നിര്‍ദേശവും! കാണൂ!

ആഗ്രഹം തുറന്നുപറഞ്ഞ് പേളി! അമ്മയോട് പറയാന്‍ നിര്‍ദേശവും! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പരിപാടിയുടെ മലയാള പതിപ്പ് എത്തിയത്. വിവാദവും വിമര്‍ശനവുമൊക്കെ കൂട്ടിനുണ്ടെങ്കിലും പരിപാടി വിജയകരമായി മുന്നേറുകയാണ്. ക്ഷണനേരം കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. ശ്രീനി തന്റെ ഭാഗം വിശദീകരിച്ചുവെങ്കിലും പേളി അടുത്തിടെയാണ് തന്റെ നിലപാട് തുറന്നുപറഞ്ഞത്.
പെട്രോളിന് ഇന്നും വിലകൂടി

പെട്രോളിന് ഇന്നും വിലകൂടി

പെട്രോളിന് ലിറ്ററിന് ഇന്ന് 39 പൈസയാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 86.08 രൂപയായി. ഇന്നലെയും പെട്രോള്‍ വില ഉയര്‍ന്നിരുന്നു. അതേ സമയം ഡീസലിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത് അഞ്ച് പൈസയാണ്. ഇതോടെ ഡീസല്‍ വില 79.23 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഡീസല്‍ വില അധികം താമസിയാതെ തന്നെ എ​ണ്‍പത് കടക്കുമെന്നാണ് സൂചന
ഫിഫ പുരസ്കാരം മോഡ്രിച്ചിന്

ഫിഫ പുരസ്കാരം മോഡ്രിച്ചിന്

ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരമാണ് ക്രോയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയത്.ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുത്തതിലെ നിര്‍ണായക പങ്കും റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് മോഡ്രിച്ചിന് പുരസ്കാരം നേടിക്കൊടുത്തത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മുഹമ്മദ് സലായുമാണ് ഫൈനല്‍ ലിസ്റ്റിലുണ്ടായിരുന്ന മറ്റ് 2 പേര്‍
ചെലവ് ചുരുക്കി ഐഎഫ്എഫ്കെ നടത്താന്‍ തീരുമാനം

ചെലവ് ചുരുക്കി ഐഎഫ്എഫ്കെ നടത്താന്‍ തീരുമാനം

മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്രമേള നടത്താനാണ് അനുമതി. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്ക് മേളയ്ക്കാവശ്യമായ പണം കണ്ടെത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഫീസ് വര്‍ധിപ്പിച്ച് മേളയ്ക്ക് ആവശ്യമായ തുക കണ്ടെത്താനും തീരുമാനം ആയിട്ടുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more