ഫാമിലി കാര്‍ 6 ലക്ഷത്തിന്; 3 ലക്ഷം ഇന്ത്യക്കാര്‍ വാങ്ങി
ഓട്ടോമൊബൈൽസ്
- 1 hr, 45 min ago
സബ് കോംപാക്ട് സെഡാന് വിഭാഗത്തില്‍ മാരുതി സുസുക്കി ഡിസയറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന മോഡലാണ് ഹ്യുണ്ടായി ഓറ. എക്സെന്റിന്റെ പിന്‍ഗാമിയായി 2020-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഓറ ഇപ്പോള്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. 2026 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം സെഡാന് സെഗ്മെന്റില്‍ രണ്ടാം സ്ഥാനത്താണ് ഈ വാഹനം. റഷ്ലെയ്ന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരിയില്‍ മാത്രം ഓറയുടെ 6,733 യൂണിറ്റുകള്‍ ഷോറൂമുകളില്‍ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 4,797 യൂണിറ്റുകളെ അപേക്ഷിച്ച് 40 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഓറ രേഖപ്പെടുത്തിയിരിക്കുന്നത്.