Short News

ഈ വെള്ളാനയെ വിൽക്കാതെ തരമില്ലെന്ന് ഋഷി കപൂര്‍

ഈ വെള്ളാനയെ വിൽക്കാതെ തരമില്ലെന്ന് ഋഷി കപൂര്‍

ബോളിവുഡിന്റെ ഇതിഹാസം രാജ് കപൂർ സ്ഥാപിച്ച സ്റ്റുഡിയോ വിൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കപൂർ കുടുംബം. ഋഷി കപൂർ തന്നെയാണ് മുംബൈ ചെമ്പൂരിൽ സ്ഥിതി ചെയ്യുന്ന കുടുംബ സ്വത്ത് വിൽക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഞങ്ങൾക്ക് ആ സ്ഥലത്തോട് വൈകാരികമായ ഒരു അടുപ്പമുണ്ട്. എന്നാൽ, അത് നഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു വെള്ളാനയായി മാറിക്കഴിഞ്ഞതായും ഋഷി പറയുന്നു.
ഇനി മുഖം കാണിച്ചാല്‍ വിമാനത്തില്‍ കയറാം

ഇനി മുഖം കാണിച്ചാല്‍ വിമാനത്തില്‍ കയറാം

ടിക്കറ്റും ബോർഡിങ് പാസുമായി വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ഇനി കാത്തു നില്‍ക്കേണ്ടി വരില്ല. മുഖം സ്കാൻചെയ്ത് യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം വരുന്നതോടെ യാത്രക്കാരുടെ ഈ കാത്തിരിപ്പിന് വിരാമമാവും. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ 2020-ഓടെയാണ് ഇത് നിലവില്‍ വന്നത്. ബംഗളൂരു വിമാനത്താവളത്തിലാണ് ഇത് ആദ്യമായി നിലവില്‍ വരിക
ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ വെച്ചായിരുന്നു കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചത്. അമേരിക്കന്‍ മലയാളികളില്‍ നിന്നും 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ്‌ ദേശീയ പാതയില്‍ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞത്. അപകടത്തിന് പിന്നാലെ ടാങ്കറില്‍ നിന്ന് വാതകം ചോരുകയും ചെയ്തു. ഇതോടെ സംഭവസ്ഥലത്ത് നിന്നും അരകിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more