Short News

രാഹുൽ ഗാന്ധിയെ ആർഎസ്എസ് ചടങ്ങിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന

രാഹുൽ ഗാന്ധിയെ ആർഎസ്എസ് ചടങ്ങിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന

രാഷ്ട്രീയ സ്വയംസേവക് സംഘ് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ക്ഷണിച്ചേക്കുമെന്നാണ് വിവരം. ഭാവിയിലെ ഇന്ത്യ എന്ന വിഷയത്തിലാണ് ആർ എസ് എസ് പരിപാടി സംഘടിപ്പിക്കുന്നത്. രാഹുലിന് പുറമേ സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം
പാണ്ഡ്യ പിന്‍മാറിയേക്കും; ചഹറിനെ ടീമിലുള്‍പ്പെടുത്തി

പാണ്ഡ്യ പിന്‍മാറിയേക്കും; ചഹറിനെ ടീമിലുള്‍പ്പെടുത്തി

ഹര്‍ദിക് പാണ്ഡ്യ ഏഷ്യാ കപ്പിൽ തുടർന്നുളള മത്സരങ്ങൾ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇതേ തുടര്‍ന്ന് പകരക്കാരനായി പേസര്‍ ദീപക് ചഹറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയുടെ പകരക്കാരനായി ടീമിലെടുത്ത ചഹര്‍ മികച്ച ഓള്‍റൗണ്ടറല്ല. ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ കഴിയുമെങ്കിലും പാണ്ഡ്യയെപ്പോലെ ഇന്ത്യക്കു ആശ്രയിക്കാന്‍ സാധിക്കില്ല.
യു.പിയിൽ ഏറ്റുമുട്ടലിൽ പോലീസ് രണ്ടുപേരെ കൊലപ്പെടുത്തി

യു.പിയിൽ ഏറ്റുമുട്ടലിൽ പോലീസ് രണ്ടുപേരെ കൊലപ്പെടുത്തി

ഒട്ടേറെ കൊലപാതക കേസുകളിൽ പ്രതികളായ മുസ്​തകിം, നൗഷാദ്​ എന്നിവരെയാണ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. രണ്ട്​ ഹിന്ദു പുരോഹിതരുടേത്​ ഉൾപ്പെടെ ആറു കൊലപാതകങ്ങളിൽ ഇവർ പ്രതികളാണ്. ഇവർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പൊലീസ്​ പിന്തുടർന്നെങ്കിലും പെലീസിനു നേരെ വെടി​വെച്ചു. അലിഗഡിൽ സർക്കാർ കെട്ടിടങ്ങൾ ധാരാളമുള്ള സ്​ഥലത്ത്​ ഒളിച്ചിരുന്നും ഇവർ വെടിവെപ്പ് തുടർന്നു.
പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്

പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്

ബൗളിങ്ങിനിടെ വേദനകൊണ്ട് നിലത്തുവീണ പാണ്ഡ്യയെ പിന്നീട് സ്ട്രക്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നടുവിന് പരിക്കേറ്റ പാണ്ഡ്യക്ക് എത്ര കളികളില്‍ പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ലെങ്കിലും ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകൾ. പതിനെട്ടാം ഓവറിൽ ബാബര്‍ അസമിനെതിരെ പന്തെറിഞ്ഞയുടന്‍ പാണ്ഡ്യ നിലത്തുവീഴുകയായിരുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more